Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി അംഗത്തിന്‍റെഅപകടംദുരൂഹം ;കെജ്രിവാള്‍

ദില്ലി: പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ എന്ത് തരം താഴ്ന്ന പരിപാടിയും കാട്ടുന്ന ചില രാഷ്ട്രീയ നേതാക്കള്‍ ഉണ്ട്. അഴിമതി രഹിത പാര്‍ട്ടിയെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്ന എഎപിക്കാര്‍ക്കിടയിലും കള്ളക്കളിയോ. ഈയിടെ ബൈക്ക് അപകടത്തില്‍പെട്ട് പരുക്കേറ്റ എഎപി പ്രവര്‍ത്തക സന്തോഷ് കോലിയുടേത് വെറും അപകടമല്ല അവരെ മനപ്പൂര്‍വ്വം അപകടപ്പെടുത്തിയതെന്നാണ് ആരോപണം. ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് അരവിന്ദ് കെജ്രിവാളും ആണ്.

Kejriwal

കെജ്രിവാളിന്റെ ആരോപണം കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന സിനിമ ഓര്‍മ്മ വരുന്നു. അതില്‍ ഒരു ശവത്തിനെ പാര്‍ട്ടിയുടെ രക്തസാക്ഷി ആക്കാന്‍ വേണ്ടി ജയറാമും ശ്രീനിവാസനും നടത്തുന്നശ്രമങ്ങള്‍.

പരുക്കേറ്റ അണി ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. ഇവര്‍ രാഷ്ട്രീയത്തില്‍ഇറങ്ങുന്നതിന് കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഞായറാഴ്ചയാണ് ഇന്ദിരാപുരത്തിന് സമീപം വച്ച് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവതിയെ കാര്‍ ഇടിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+