'പ്രളയം: മരണസംഖ്യ ഇപ്പോഴും വ്യക്തമല്ല'
ദില്ലി: ഉത്താരാഖണ്ഡില്‍ പ്രളയത്തില്‍ അകപ്പെട്ട് കൊല്ലപ്പെട്ടവരുടെ മരണ സംഖ്യ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വിജയ് ബഹുഗുണ. മരണ സംഖ്യ പതിനായിരം കടക്കുമെന്ന് ഉത്തരാഖണ്ഡ് സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ജ്വാള്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
എത്രപേരുടെ മൃതദേഹം സംസ്‌കരിച്ചെന്നും എത്രപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്നുമുള്ള കണക്കുകള്‍ കൃത്യമായി പറയാന്‍ ബുദ്ധിമുട്ടാണ്. അതേസമയം സ്പീക്കര്‍ പറഞ്ഞ കണക്ക് തെറ്റാണെന്നും യാഥാര്‍ത്ഥ മരണസംഖ്യ പതിനായിരത്തിന് മുകളില്‍ വരില്ലെന്നും അദ്ദേഹം വിശദമാക്കി.
എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടി എന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 900 തീര്‍ത്ഥാടകരെയും പ്രദേശവാസികളെയും ശനിയാഴ്ച ബദരീനാഥില്‍ നിന്ന് മാറ്റിയിട്ടുണ്ട്. കേദാര്‍നാഥില്‍ ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം മഴകാരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ സജ്ജീകരണങ്ങളുള്ള ഹെലിക്കോപ്റ്റര്‍ കൊണ്ടുവന്നെങ്കിലും മോശം കാലാവസ്ഥ കാരണം ഇറക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദി
കേദാര്‍ താഴ്‌വരയിലെ പ്രദേശവാസികള്‍ക്ക് ഭക്ഷണമെത്തിക്കുന്നു.

പൂരി
പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മണലില്‍ ശിലപമുണ്ടാക്കി സന്ദേശം എഴുതി.

അമേത
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കൊല്ലപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥന്‍ അഖിലേഷ് കുമാറിന്റെ സംസ്‌കാരച്ചടങ്ങ്.

അമേത
അഖിലേഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

ബദരിനാഥ്
പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന ഐടിബിപി ജവാന്‍

ദില്ലി
ഗൗരീകുണ്ഡില്‍ വിമാനാപകടത്തില്‍ മരിച്ച ഐടിബിപി ഉദ്യോഗസ്ഥര്‍

ശ്രീനഗര്‍
കനത്ത മഴയ്ക്കു ശേഷം ശ്രീനഗറില്‍ തകര്‍ന്ന വീടുകള്‍

ഉത്തരാഖണ്ഡ്
പ്രളയത്തില്‍ അകപ്പെട്ട തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്ന സൈനികര്‍

ലംബാര്‍ഗ്
ഇതും ഒരു സര്‍ക്കസ്. ഒറ്റക്കമ്പിയിലൂടെ സൈനികന്‍ കുട്ടിയെ രക്ഷപ്പെടുത്തുന്നു.

ഉത്തരകാശി
ഏണിയുടെയും കറിന്റെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നു












Click it and Unblock the Notifications