കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണ്‍ റോമിംഗ് നിരക്ക് കുറച്ചു

  • By Aswathi
Google Oneindia Malayalam News

Mobile
ദില്ലി: മൊബൈല്‍ ഫോണുകുളുടെ റോമിംഗ് നിരക്കുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ടെലികോം റെഗുലേറ്ററി അതോററ്റി ഒഫ് ഇന്ത്യയുടെ തീരുമാനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. റോമിംഗ് നിരക്കുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ആദ്യ ഘട്ടമാണ് ഈ വെട്ടിക്കുറയ്ക്കല്‍.

പുതിയ റോമിംഗ് നിരക്കു പ്രകാരം, നേരത്തെ റോമിംങ്ങിലാകുമ്പോള്‍ 1.40 രൂപയായിരുന്ന ഔട്ട്‌ഗോയിംങ് ലോക്കല്‍ കോളിന് ഇനി മുതല്‍ ഒരു രൂപ മാത്രമെ ഈടാക്കുകയുള്ളൂ. മിനിട്ടിന് 2.40 രൂപയായിരുന്ന ഔട്ട്‌ഗോയിംങ് എസ്ടിഡി കോളുകളുകളുടെ നിരക്ക് 1.50 രൂപയായും ഇന്‍കമിംങ് കോളുകളുടെ നിരക്ക് മിനിട്ടിന് 1.75 രൂപയില്‍നിന്ന് 75 പൈസയായുമാണ് കുറച്ചത്.

റോമിംഗ് ഉള്ളപ്പോള്‍ ലോക്കല്‍ എസ്എംഎസ്സുകള്‍ അയയ്ക്കാന്‍ ഒരു രൂപയും എസ്ടിഡി എസ്എംഎസ്സുകള്‍ അയയ്ക്കാന്‍ 1.50 രൂപയും കുറച്ചിട്ടുണ്ട്. 2007 മുതല്‍ നിലനില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ റോമിംഗ് നിരക്കുകളില്‍ വലിയ വെട്ടിക്കുറയ്ക്കലാണ് ട്രായി വരുത്തിയിരിക്കുന്നത്.

രണ്ടു രീതിയിലുള്ള റോമിംഗ്് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് ടെലികോം കമ്പനികളോടും ഒരു നിശ്ചിത തുകയ്ക്ക് മൊബൈല്‍ റോമിംഗ്് അനുവദിക്കണമെന്ന് മൊബൈല്‍ ഓപ്പറേറ്റേഴ്‌സിനോടും ട്രായ് ആവശ്യപ്പെട്ടിരുന്നു.

English summary
Telecom regulator TRAI reduced the national mobile phone roaming charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X