വണ്‍ ഇന്ത്യക്ക് വെബ് മീഡിയ അവാര്‍ഡ്
ബാംഗ്ലൂര്‍: കൗണ്‍സില്‍ ഫോര്‍ മീഡിയ ആന്‍ഡ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിങിന്റെ ഈ വര്‍ഷത്തെ വെബ് മീഡിയ അവാര്‍ഡ് വണ്‍ ഇന്ത്യക്ക്. പ്രധാന ഇന്ത്യന്‍ ഭാഷകളിലെല്ലാം വാര്‍ത്താ സേവനം നല്‍കുന്ന മുഖ്യ വെബ്‌സൈറ്റാണ് വണ്‍ ഇന്ത്യ. മാധ്യമങ്ങളിലും മറ്റ് മേഖലകളിലും കഴിവ് തെളിയിച്ചവര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍. ബാംഗ്ലൂര്‍ കണ്‍ട്രി ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിക്കാണ് ഇന്ത്യന്‍ അംബാസഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. ശോഭ ഡെവലപ്പേഴ്‌സിന് എക്‌സലന്റ് ഡെവലപ്പര്‍ അവാര്‍ഡ് ലഭിച്ചു. ഹൈവേ ചാനലിലെ ആഷിഷ് ജെയിന്‍, ദൈനിക് ഭാസ്‌കറിലെ ഹര്‍ഷ് പാണ്ഡെ, ഡിഎന്‍എയിലെ സുമന്‍ ശര്‍മ എന്നിവര്‍ക്കാണ് ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ്. കര്‍ണാടക ഡിജിപി എല്‍.ആര്‍ പകാഹോ, എം.എന്‍ വിധശങ്കര്‍, ഛത്തീസ്ഗഢില്‍ നിന്നുള്ള അമീര്‍ കടാരിയ എന്നിവര്‍ക്ക് മികച്ച സിവില്‍ സെര്‍വന്റിനുള്ള അവാര്‍ഡ് ലഭിച്ചു.
അരുണ്‍ അഗര്‍വാള്‍, ജയന്ത് കിരി, സുരേഷ് ഗൗഡ എം.കരിയപ്പ, മൊണാലിസ മൊഹന്തി എന്നിവര്‍ക്ക് മികച്ച സാമൂഹ്യ സേവകര്‍ക്കുള്ള അവാര്‍ഡും സമ്മാനിച്ചു. ആര്‍ട്ട് ഓഫ് ലിവിങിനും പുരസ്‌കാരമുണ്ട.
അവാര്‍ഡ് ദാന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ ഡോ.എച്.ആര്‍.ഭരദ്വാജ് , കര്‍ണാടക ലോകായുക്ത ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് റിയാജ്, സ്വാതന്ത്ര്യസമരസേനാനി ഡോ.എച്.എസ് ദോരൈ സാമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications