അമിത മയക്കുമരുന്ന് കുത്തിവച്ച് യുവാവ് മരിച്ചു

ചാലയിലുള്ള വിട്ടില്‍ മയക്കുമരുന്ന് കുത്തിവച്ചതിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന രാഹുലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിച്ചു. അമിത മയക്കുമരുന്ന് ശരീരത്തില്‍ പ്രവേശിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മേര്‍ട്ടത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
സുഹൃത്തുക്കളായ ശരത്തും ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനും ചേര്‍ന്ന് രാഹുലിന് മയക്കുമരുന്ന് കുത്തിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷന്‍ കെഎസ് സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഫോര്‍ട്ട് സിഐയും സംഘവുമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications