Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റയിലിനെതിരെ രാഷ്ട്രീയ ഗൂഡാലോചന; കുടുംബം

കൊച്ചി: ജോസ് തെറ്റയിലിനെതിരെ ആരോപണമുന്നയിച്ച യുവതിക്കെതിരെ ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് കുടുംബം. തെറ്റയിലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണ് എന്നും ഈ സമയത്ത് സമൂഹം അദ്ദേഹത്തിന്റെ കൂടെ നില്‍ക്കണമെന്നും ഭാര്യ ഡെയ്‌സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തെറ്റയിലിനെതിരെ ആരോപണവുമായി മഞ്ഞപ്ര സ്വദേശിനിയായ യുവതി രംഗത്തുവന്ന ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ കുടുംബം ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. അനാവശ്യമായ ആരോപണമുന്നയിച്ച യുവതിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും. ഐ ടി ആക്ട് പ്രകാരം യുവതിക്കെതിരെ കേസെടുക്കണമെന്നും ഡെയ്‌സി ആവശ്യപ്പെട്ടു.

jose thettayil

ഇങ്ങനെ ഒരു വിവാദത്തെക്കുറിച്ച് ഇപ്പോഴാണ് കേള്‍ക്കുന്നത്. വീട്ടില്‍ രാഷ്ട്രീയം പറയാറില്ല. ജോസ് തെറ്റയിലിനെ പോലീസ് വേട്ടയാടുകയാണ് എന്നും അവര്‍ ആരോപിച്ചു. അതേസമയം കള്ള ആരോപണങ്ങള്‍ ഉന്നയിച്ച പെണ്‍കുട്ടിയെ പോലീസ് സംരക്ഷിക്കുകയും ചെയ്യുന്നു - അവര്‍ കുറ്റപ്പെടുത്തി.

തെറ്റയിലിനെ രാഷ്ട്രീയമായ കെണിയില്‍ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണ്. ഈ ഘട്ടത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണ അദ്ദേഹത്തിന് ഉണ്ടാകണമെന്നും നിറകണ്ണുകളോടെ ഡെയ്‌സി അഭ്യര്‍ത്ഥിച്ചു. മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം ചെയ്ത് ജോസ് തെറ്റയില്‍ എം എല്‍ എ തന്നെ പീഡിപ്പിച്ചു എന്നാണ് മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+