ശാലുവിന്റെ വീട്ടില്‍ പോയിരുന്നു: തിരുവഞ്ചൂര്‍

അമൃതാനന്ദമായി മഠത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ശാലുമേനോന്റെ വീട്ടില്‍ പോയത് എന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. അതുവഴി കടന്നുപോകുമ്പോള്‍ സഹപ്രവര്‍ത്തകര്‍ കൈകാണിച്ച് വിളിച്ചതുകൊണ്ടാണ് പോയതെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ മന്ത്രിയെ സംശയിക്കേണ്ട കാര്യമില്ല. വെറും രണ്ട് മിനുട്ട് മാത്രമാണ് താനവിടെ ചെലവഴിച്ചതെന്നും തന്നോടൊപ്പം എട്ടുപേരും ഉണ്ടായിരുന്നു എന്നും മന്ത്രി പറയുമ്പോള്‍ അതവിശ്വസിക്കേണ്ട കാര്യമില്ല. എന്നാല്‍ ഇതിനോടൊപ്പം മന്ത്രി നടത്തുന്ന ചില പരാമര്‍ശങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.
താന്‍ അവിടെ വച്ച് നിരവധി സി പി എം, ബി ജെ പി നേതാക്കളെ കണ്ടുവെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഇവരുടെ പേരുകള്‍ പറയാന്‍ മന്ത്രി തയ്യാറാവുന്നില്ല. ആരൊക്കെയാണ് ആ പ്രമുഖര്‍ എന്നത് മന്ത്രി ഒളിച്ചുവെക്കേണ്ട കാര്യമെന്താണ്? മന്ത്രിയാകുമ്പോള്‍ അങ്ങനെ പല വീടുകളിലും പാലുകാച്ചലിനും കല്യാണത്തിനും പോകും എന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എന്നാല്‍ ഇവരുടെയെല്ലാം പേരുകള്‍ മന്ത്രി ഓര്‍ത്തുവെക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ മറുപടിയുണ്ടാകില്ല.
ഏതെങ്കിലും കേസില്‍ പ്രതിയാണോ എന്ന് അന്വേഷിച്ചിട്ട് ഇത്തരം കാര്യങ്ങള്‍ക്ക് പോകാന്‍ കഴിയില്ല എന്നാണ് മന്ത്രി പറയുന്നത്. നേരത്തെ ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ചാണ്ടി പറഞ്ഞതും ഇതേ ടോണിലുള്ള ധിക്കാരത്തിന്റെ മറുപടിയായിരുന്നു എന്നോര്‍ക്കണം.
ബിജു രാധാകൃഷ്ണന്‍ സോളാര്‍ കേസില്‍ തട്ടിയ പണത്തിന്റെ ഷെയര്‍ ശാലുമേനോനും തട്ടിയിട്ടുണ്ട് എന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് വിളിച്ചുപറഞ്ഞിട്ട് രണ്ടുദിവസമായതേ ഉള്ളൂ. ശാലുമേനോനെ അറസ്റ്റ് ചെയ്യണമെന്നും ഇവരുമായി ഉന്നതര്‍ക്ക് ബന്ധമുണ്ടെന്നും ജോര്‍ജ്ജ് ആരോപിച്ചതിനു പിന്നാലെയാണ് ശാലുവിന്റെ വീട്ടില്‍ പോയിട്ടുണ്ട് എന്ന് ആഭ്യന്തര മന്ത്രിയുടെ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications