'വഴങ്ങിയത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി മാത്രം'
തിരുവനന്തപുരം: ജോസ് തെറ്റയിലിന് വഴങ്ങിയത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി മാത്രമാണ് എന്ന് പരാതിക്കാരിയായ യുവതി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് നല്കിയിട്ടില്ലാത്ത യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയതായും യുവതി പറഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ തന്നെ അറിയില്ല എന്നുപോലും ജോസ് തെറ്റയില്‍ പറഞ്ഞേനെ.
ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ലാപ്ടോപ് തെറ്റയിലിന്റെ കൈയ്യിലാണ്. മകനുമായി വിവാഹം നടത്തിത്തരാം എന്ന് വാഗ്ദാനം ചെയ്തപ്പോഴാണ് ലാപ്ടോപ്പ് തെറ്റയിലിന് കൊടുത്തത്. ഇത് വലിയ തെറ്റായിപ്പോയി എന്നും യുവതി പറഞ്ഞു.

തന്റെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയപ്രേരിതമാണ് എന്ന ആരോപണങ്ങള്‍ യുവതി തള്ളിക്കളഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയക്കാരുമായും ബന്ധമില്ല. മന്ത്രി കെ സി ബാബുവിനെ തനിക്ക് അറിയുക പോലുമില്ല. യുവതിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍മന്ത്രിയായ ജോസ് തെറ്റയില്‍ എം എല്‍ എ തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി കഴിഞ്ഞ ആഴ്ചയാണ് മഞ്ഞപ്ര സ്വദേശിനിയായ യുവതി പരാതിയുമായി രംഗത്ത് വന്നത്. തെറ്റയിലുമായി ബന്ധപ്പെടുന്നതിന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ യുവതി മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications