Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതാനായര്‍ക്ക് മാസം 5ലക്ഷം രൂപ ചെലവ്

saritha s nair
തിരുവനന്തപുരം: ആര്‍ഭാടത്തിന്റെ കഥയാണ് സോളാര്‍ നായിക സരിത നായരുടേത്. പ്രതിമാസം ആഡംബരങ്ങള്‍ക്കായി സരിത നായര്‍ ചെലവാക്കിയിരുന്നത് ഏകദേശം അഞ്ചുലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. സോളാര്‍ തട്ടിപ്പില്‍ പിടിയിലായതോടെയാണ് സരിത നായരുടെ ധൂര്‍ത്തിന്റെ കഥകള്‍ പുറത്തുവന്നത്.

മാസം അറുപതിനായിരം രൂപയ്ക്കുമുകളിലാണത്രെ സരിത എസ് നായരുടെ ഫോണ്‍ ബില്‍. ഓരോ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും വിലയേറിയ പുതുപുത്തന്‍ പട്ടുസാരി ചുറ്റിയേ ഇവര്‍ പോകാറുള്ളൂ. പോരാത്തതിന് ഓഫീസ് ജീവനക്കാരെയും കൂട്ടി രണ്ടുമാസത്തിലൊരിക്കല്‍ ആര്‍ഭാടയാത്രയും.

ലക്ഷങ്ങള്‍ മുടക്കി മൂന്ന് ആഡംബരക്കാറുകളാണ് സരിത എസ് നായര്‍ സ്വന്തമാക്കിയത്. അമ്പലങ്ങള്‍ക്കും മറ്റും കയ്യും കണക്കുമില്ലാതെ സംഭാവനത്തുക വേറെ. വഴിപാടിനത്തിലും വന്‍ നഗരങ്ങളില്‍ താമസിച്ച് ചെലഴിച്ച കണക്കിലും കനത്ത തുകകള്‍ വേറെയും. കഷ്ടപ്പെട്ട് സമ്പാദിച്ച മുതലൊന്നുമല്ല ചെലവഴിക്കുന്നത് എന്നതുകൊണ്ടാവും ഇങ്ങനെ വാരിക്കോരി ധൂര്‍ത്തടിച്ചിട്ടുണ്ടാകുക.

അതേസമയം സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായരെയും കൂട്ടുപ്രതിയായ ബിജു രാധാകൃഷ്ണനെയും കസ്റ്റഡിയില്‍ വിട്ടു. സരിത എസ് നായരെ ജൂലൈ 15 വരെയും ബിജുവിനെ 11 വരെയുമാണ് കസ്റ്റഡിയില്‍ വിട്ടത്. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+