Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടുതീ, 19അഗ്നിശമനാസേനാനികള്‍ മരിച്ചു

അരിസോണ: അമേരിക്കയിലെ മധ്യഅരിസോണയിലുണ്ടായ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ 19 അഗ്നിശമനാ സേനാംഗങ്ങള്‍ പൊള്ളലേറ്റ് മരിച്ചു. 2,000 ഏക്കര്‍ സ്ഥലത്തോളം വ്യാപിച്ച കാട്ടുതീയില്‍ 250 തില്‍പ്പരം വീടുകള്‍ കത്തി നശിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തുള്ള ആളുകളെയെല്ലാം മാറ്റി പാര്‍പ്പിച്ചു.

മുപ്പത് വര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അഗ്നിശമനാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ട തീപ്പിടിത്തമാണ് ഇതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ തിങ്കളാഴ്ചയായിട്ടും കെട്ടടങ്ങാതെ നില്‍ക്കുകയാണ്. തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും വരണ്ട കാലാവസ്ഥയും കാറ്റും കാരണം കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുന്നത്. ഇരുന്നൂറോളം അഗ്നിശമനാ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

വിദഗ്ധ പരിശീലനം ലഭിച്ച ഹോട്ട്‌ഷോട്ട് വിഭാഗത്തില്‍പ്പെട്ട അഗ്നിശമനാസേനാനികളാണ് പൊള്ളലേറ്റ് കൊല്ലപ്പെട്ടത്. 1994ല്‍ കൊളാറാഡോയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 14 അഗ്നിശമനാസേനാനികള്‍ മരിച്ചിരുന്നു.

കാട്ടുതീ

കാട്ടുതീ

19 അഗ്നിശമനാ സേനാംഗങ്ങള്‍ പൊള്ളലേറ്റ് മരിച്ചു.

മരിച്ചവര്‍

മരിച്ചവര്‍

വിദഗ്ധ പരിശീലനം ലഭിച്ച ഹോട്ട്‌ഷോട്ട് വിഭാഗത്തില്‍പ്പെട്ട അഗ്നിശമനാസേനാനികളാണ് പൊള്ളലേറ്റ് കൊല്ലപ്പെട്ടത്

കെട്ടടങ്ങാതെ

കെട്ടടങ്ങാതെ

കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ തിങ്കളാഴ്ചയായിട്ടും കെട്ടടങ്ങാതെ
നില്‍ക്കുകയാണ്.

നിയന്ത്രണാതീതം

നിയന്ത്രണാതീതം

വരണ്ട കാലാവസ്ഥയും കാറ്റും കാരണം കാട്ടുതീ കൂടുതല്‍ ശക്തമാവുകയാണ്
ചെയ്യുന്നത്.

വീണ്ടും കാട്ടുതീ

വീണ്ടും കാട്ടുതീ

1994ല്‍ കൊളാറാഡോയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 14
അഗ്നിശമനാസേനാനികള്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+