അമേരിക്കയെവിറപ്പിക്കാന് അസാന്‍ജും സ്നോഡനും
വാഷിങ്ടണ്‍: അമേരിക്കയുടെ ചാരപ്പണികള്‍ പൊളിക്കാന്‍ ജൂലിയന്‍ അസാന്‍ജും എഡ്വേര്‍ഡ് സ്നോഡനും ഒന്നിക്കുന്നതായി സൂചന.തന്റെ കൈയ്യിലുള്ള രഹസ്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്ന് സ്നോഡന് വെളിപ്പെടുത്തിയതായി വിക്കി ലീക്സ് സ്ഥാപകനും അമേരിക്കയുടെ നോട്ടപ്പുള്ളിയുമായ ജൂലിയന്‍ അസാന്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു.
ലോക രാജ്യങ്ങളിലെ ഇന്റര്‍നെറ്റ്, ഫോണ്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതിന്റെ വിശദാശങ്ങളാണ് മുന്‍ ദേശീയ സുരക്ഷാ എജന്‍സി ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്നോഡന് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്നോഡന്റെ കയ്യില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. വാഷിങ്ടണിലെ യൂറോപ്യന്‍ യൂണിയന് ഓഫീസിലേയും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേയും വിരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി സ്നോഡനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഒരു ജര്‍മന്‍ മാഗസിന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഗാര്ഡിയന് പത്രത്തിന്റെ ലേഖകനായ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് കഴിഞ്ഞ ആഴ്ച തന്നെ സ്നോഡന്റെ കൈവശമുള്ള ചില രഹസ്യ രേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
എന്തുതന്നെ സംഭവിച്ചാലും സ്നോഡന്റെ കൈവശമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ് എബിസി ചാനലിന്റെ ദ വീക്ക് എന്ന ഷോയില്‍ വ്യക്തമാക്കി.
അമേരിക്ക ഏത് തരത്തിലുള്ള നീക്കവും നടത്തുമെന്ന് സ്നോഡന് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രഹസ്യ കോഡുകളാക്കി പലര്‍ക്കും രേഖകളുടെ പകര്‍പ്പുകള്‍ എത്തിച്ചിട്ടുണ്ടെന്ന് ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് പറയുന്നു. ഈ രേഖകള്‍ ഇപ്പള് ആര്‍ക്കും പുറത്തെടുക്കാനാവില്ല. സ്നോഡന് എന്തെങ്കിലും സംഭവിച്ചാല്‍ ഇവ പുറത്തെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രീന്‍ വാള്‍ഡ് പറയുന്നു.
സ്നോഡന്റെ കൈവശമുള്ള വിവരങ്ങളുടെ പകര്‍പ്പ് അസാന്‍ജിന്റെ കൈയ്യില്‍ എത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അസാന്‍ജ് ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരിച്ചിട്ടില്ല.
ഏതു വിധേനയും സ്നോഡനെ കുടുക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം . ഇതിനായി സ്നോഡന്റെ പാസ്പോര്‍ട്ട് റദ്ദാക്കിക്കഴിഞ്ഞു. ഇക്വഡോറിലേക്കുള്ള യാത്രാ രേഖയും റദ്ദ് ചെയ്തു. രഹസ്യ സ്വഭാവമുള്ള രേഖകള്‍ കൈമാറ്റം ചെയ്തതിന് 1917 എസ്പിയോനേജ് ആക്റ്റ് പ്രകാരം സ്നോഡനെതിരെ അമേരിക്കയില്‍ കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ അഭയം തേടിയ ഇക്വഡോറും ഇപ്പോള്‍ സ്നോഡനെ കൈവിട്ട മട്ടാണ്. കഴിഞ്ഞ ദിവസം ഇക്വഡോര്‍ പ്രസിഡന്റും അമേരിക്കന്‍ വൈസ് പ്രസിഡന്റും നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണിതെന്നും സംശയിക്കപ്പെടുന്നു. സ്നോഡന്റെ വിധി ഇനി റഷ്യന്‍ അധികൃതരുടെ കൈയ്യിലാണെന്നാണ് ഇക്വഡോര്‍ പിസിഡന്റ് റാഫേല്‍ കൊറിയ പ്രതികരിച്ചത്. മോസ്കോയിലെ ഷെറെമെറ്റിയോ വിമാനത്താവളത്തിലാണ് ഒരാഴ്ചയില്‍ ഏറെയായി സ്നോഡന് ഉള്ളത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications