ബാങ്കിങ് ലൈസെന്‍സിനായി ടാറ്റയും ബിര്ളയുംഅംബാനിയും
മുംബൈ: ബാങ്കിങ് ലൈസെന്‍സിന് വേണ്ടി ബിസിനസ് രാജാക്കന്മാര് അപേക്ഷ നല്കി കാത്തിരിക്കുന്നു. ടാറ്റയും ബിര്‍ളയും റിലയന്‍സും അടക്കം 26 കന്പനികളാണ് ഇത്തവണ ബാങ്കിങ് ലൈസെന്‍സിന് വേണ്ടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി2013 ജൂലൈയ് 1 ആയിരുന്നു. അതാത് മേഖലയിലെ വന്പന്മാരായ 26 പേരില്‍ നിന്ന് ആര്‍ക്കൊക്കെ ലൈസെന്‍സ് കൊടുക്കാം എന്നതാകും റിസര്‍വ്വ് ബാങ്കിനെ കുഴക്കുന്ന ചോദ്യം.

2003 ല്‍ യെസ് ബാങ്കിന് നല്‍കിയതിന് ശേഷം റിസര്‍വ്വ് ബാങ്ക് പുതിയ ലൈസെന്‍സ് നല്‍കിയിട്ടില്ല. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പരിശോധനക്കായി ഒരു ഉന്നതാധികാര തിരഞ്ഞെടുപ്പ് സമിതിക്ക് വിടും. ബാങ്കിങ് മേഖലയിലെ മുതിര്‍ന്ന ആളുകളായിരിക്കും ഈ സമിതിയില്‍ ഉണ്ടായിരിക്കുക. സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചായിരിക്കും ആര്‍ക്കൊക്കെ ലൈസെന്‍സ് കൊടുക്കണമെന്ന് റിസര്‍വ്വ് ബാങ്ക് തീരുമാനിക്കുക.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും, അടിസ്ഥാന മൂലധനമായ 500 കോടി രൂപ സമാഹരിക്കാനുമൊക്കയായി ഒന്നര വര്‍ഷത്തെ സമയം ലഭിക്കും.
നിലവിലെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു 2013 സെപ്റ്റംബറില്‍ വിരമിക്കും. സെപ്റ്റംബറിന് ശേഷം മാത്രമേ പുതിയ ലൈസെന്സുകള് നല്‍കൂ എന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ പുതിയതായി വരുന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്കായിരിക്കും അര്‍ഹതയുള്ള അപേക്ഷകരെ തിരഞ്ഞെടുക്കേണ്ട തലവേദന.
ടാറ്റാ സണ്‍സ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്, കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് മുന്‍നിര അപേക്ഷകര്‍. ഇവയെ കൂടാതെ പൊതു മേഖലയില്‍നിന്നുള്ള ഇന്ത്യ പോസ്റ്റ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ടൂറിസം ഫിനാന്‍സ് കോര്പ്പറേഷന് എന്നിവയും ബാങ്കിങ് ലൈസെന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications