കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിങ് ലൈസെന്‍സിനായി ടാറ്റയും ബിര്‍ളയുംഅംബാനിയും

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ബാങ്കിങ് ലൈസെന്‍സിന് വേണ്ടി ബിസിനസ് രാജാക്കന്‍മാര്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നു. ടാറ്റയും ബിര്‍ളയും റിലയന്‍സും അടക്കം 26 കന്പനികളാണ് ഇത്തവണ ബാങ്കിങ് ലൈസെന്‍സിന് വേണ്ടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി2013 ജൂലൈയ് 1 ആയിരുന്നു. അതാത് മേഖലയിലെ വന്പന്‍മാരായ 26 പേരില്‍ നിന്ന് ആര്‍ക്കൊക്കെ ലൈസെന്‍സ് കൊടുക്കാം എന്നതാകും റിസര്‍വ്വ് ബാങ്കിനെ കുഴക്കുന്ന ചോദ്യം.

Reserve Bank

2003 ല്‍ യെസ് ബാങ്കിന് നല്‍കിയതിന് ശേഷം റിസര്‍വ്വ് ബാങ്ക് പുതിയ ലൈസെന്‍സ് നല്‍കിയിട്ടില്ല. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പരിശോധനക്കായി ഒരു ഉന്നതാധികാര തിരഞ്ഞെടുപ്പ് സമിതിക്ക് വിടും. ബാങ്കിങ് മേഖലയിലെ മുതിര്‍ന്ന ആളുകളായിരിക്കും ഈ സമിതിയില്‍ ഉണ്ടായിരിക്കുക. സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചായിരിക്കും ആര്‍ക്കൊക്കെ ലൈസെന്‍സ് കൊടുക്കണമെന്ന് റിസര്‍വ്വ് ബാങ്ക് തീരുമാനിക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും, അടിസ്ഥാന മൂലധനമായ 500 കോടി രൂപ സമാഹരിക്കാനുമൊക്കയായി ഒന്നര വര്‍ഷത്തെ സമയം ലഭിക്കും.

നിലവിലെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു 2013 സെപ്റ്റംബറില്‍ വിരമിക്കും. സെപ്റ്റംബറിന് ശേഷം മാത്രമേ പുതിയ ലൈസെന്‍സുകള്‍ നല്‍കൂ എന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ പുതിയതായി വരുന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്കായിരിക്കും അര്‍ഹതയുള്ള അപേക്ഷകരെ തിരഞ്ഞെടുക്കേണ്ട തലവേദന.

ടാറ്റാ സണ്‍സ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്, കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് മുന്‍നിര അപേക്ഷകര്‍. ഇവയെ കൂടാതെ പൊതു മേഖലയില്‍നിന്നുള്ള ഇന്ത്യ പോസ്റ്റ്, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയും ബാങ്കിങ് ലൈസെന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്.

English summary
Big names of corporate India, including Tatas, Birlas, Reliance (ADAG), Bajaj and L&T, are among the 26 companies which have sought a banking licence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X