പതിയെ സ്വര്‍ണവില തിളക്കം തിരിച്ചു പിടിക്കുന്നു?

രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധിച്ചിട്ടുണ്ട്. ഒരു ട്രോയി ഔണ്‍സ് സ്വര്‍ണത്തിന് 5.90 ഡോളറാണ് ഉയര്‍ന്നത്. ഇതോടെ ഒരു ട്രോയി ഔണ്‍സിന് അതായത് രാജ്യത്ത് 31.1 ഗ്രാം സ്വര്‍ണത്തിന് രാജ്യാന്തരവിപണിയില്‍ 1,258.50 ഡോളര്‍ എന്ന രീതിയിലാണ് വ്യാപാരം നടക്കുന്നത്.
പതിയെ സ്വര്‍ണ വില തിളക്കം തിരിച്ചു പിടിക്കുന്നുണ്ടെങ്കിലും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ അനുമാനപ്രകാരം മൂന്ന് വര്‍ഷമായി സ്വര്‍ണ വില താഴോട്ടേക്ക് തന്നെയാണ്. അതിനിടയിലാണ് കഴിഞ്ഞ നവംബര്‍ 24 ന് 24,240 രൂപയിലെത്തി റെക്കോര്‍ഡ് വിലയിട്ടത്. കഴിഞ്ഞ ഏഴ് മാസത്തെ കണക്കനുസരിച്ച് സ്വര്‍ണത്തിന്റെ മൂല്യത്തിലും 2.52 ലക്ഷം കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
മഴക്കാലമായതിനാലും പൊതുവെ വിവാഹ സീസണ്‍ കുറഞ്ഞതുകൊണ്ടും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുകള്‍ ഉണ്ടാവുന്നത് കേരളത്തെ അത്ര നടുക്കുകയില്ലെന്ന് വിശ്വസിക്കാം.












Click it and Unblock the Notifications