Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ ഓട്ടോഡ്രൈവര്‍മാര്‍ കൊന്നു

ദിഫു, അസം: ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ 16 കാരന്‍ മരിച്ചു. 2013 ജൂലൈ ഒന്ന് തിങ്കളാഴ്ചായാണ് മരണത്തിന് കീഴടങ്ങിയത് ഓട്ടോക്കൂലിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.2013 ജൂണ്‍ 25 നാണ് അഭിഭാഷകനായ ഹരേന്‍ സൈക്യയേയും മകന്‍ ത്സാന്‍കര്‍ സൈക്യയേയും ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചത്. മീറ്റര്‍ കാശിനെക്കാളും ഉയര്‍ന്ന തുക നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവറുടെ ആവശ്യം അഭിഭാഷകനും മകനും അംഗീകരിച്ചില്ല. അവര്‍ ഓട്ടോക്കാരുടെ നടപടിയെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഒരു സംഘം ഓട്ടോഡ്രൈവര്‍മാര്‍ സംഘമായി ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.

Auto rickshaw

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അച്ഛനും മകനും. അതീവ ഗുരുതരാവസ്ഥയിലായ മകന്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദിഫുവില്‍ ആറ് മണിക്കൂര്‍ ബന്ദ് ആചരിച്ചു. ക്രമസമാധാനം നിയന്ത്രണ വിധേയമാക്കുന്നതിനായി സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ആന്തരിക അവയവങ്ങളിലെ രക്തശ്രാവത്തെത്തുടര്‍ന്നാണ് യുവാവ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. പട്ടാപ്പകല്‍ രണ്ട് പേര്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ പൊലീസ് നിഷ്ത്രിയരാണെന്നു കാട്ടി സ്ഥലത്തെ ഒരു എഎസ്‌ഐയേയും കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+