ഭാര്യയ്ക്ക് മാറാവ്യാധി;ദന്പതികള്‍ ജീവനൊടുക്കി
വിശാഖപട്ടണം: ഭാര്യയുടെ മാറാവ്യാധിയെത്തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. വിനോദ് (29) ഭാര്യ ലക്ഷ്മി(30) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വിശാഖപട്ടണത്തെ ഒരു ലോഡ്ജില്‍ വച്ചാണ് സംഭവം. വിനോദ് സിലിംഗ് ഫാനില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു. ലക്ഷ്മി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്.

ഭര്‍ത്താവ് മരിച്ച ലക്ഷ്മിയെ രണ്ട് മാസം മുന്‍പാണ് വിനോദ് വിവാഹം കഴിച്ചത്. ലക്ഷ്മിക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. മരിക്കുന്നതിന് തൊട്ട് മുന്‍പ് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വിനോദ് ബന്ധുക്കളെ എസ്എംഎസ് വഴി അറിയിച്ചു.എന്നാല്‍ ബന്ധുക്കള്‍ എത്തുമ്പോഴേക്കും ഇയാള്‍ മരിച്ചു.ലക്ഷ്മിക്ക് ബാധിച്ച മാറാവ്യാധിയാണ് ദമ്പതികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ലോഡ്ജില്‍ കണ്ടെത്തിയ വിനോദിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്ന് പൂര്‍ണ ഉറപ്പ് ഉള്ളതുകൊണ്ടും, കൂടുതല്‍ ചികിത്സകള്‍ക്ക് പണമില്ലാത്തതിനാലുമാണ് ആത്മഹത്യ. ലക്ഷ്മിയുടെ കുട്ടികളെപ്പറ്റി വിവരമൊന്നും ഇല്ല.ലക്ഷ്മി രക്ഷപ്പെടാനുള്ള സാധ്യതകള്‍ വളരെക്കുറവായതിനാലാണ് മരണത്തിലേക്ക് പോകാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും വിനോദിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി കിംഗ് ജോര്‍ജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications