യെദ്യൂരപ്പ: ബിജെപി തീരുമാനം അടുത്ത ആഴ്ച
ബാംഗ്ളൂര്‍: യെദ്യൂരപ്പയുടെ ബിജെപിയിലേക്കുള്ള തിരിച്ചു വരവ് സംബന്ധിച്ച് അവസാനതീരുമാനം അടുത്ത ആഴ്ച ഉണ്ടാകും.ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വവുമായി ദില്ലിയിലെത്തി വിഷയം ചര്‍ച്ച ചെയ്യും.

യെദ്യൂരപ്പയുടെ തിരിച്ചു വരവ് സംബന്ധിച്ച് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന്റെ ഉപദേശം തേടിയതായി നേതാക്കള്‍ അറിയിച്ചു.പക്ഷേ യെദ്യൂരപ്പയുടെ തിരിച്ചു വരവില്‍ സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടല്ല എന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയതായും പറയുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ഒരാളെ തിരിച്ചെടുക്കുന്നതിലാണ് എതിര്‍പ്പ്.
എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്ത് ശതമാനം വോട്ട് നേടാനായതാണ് യെദ്യൂരപ്പയുടെ വിജയം. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നത് ബിജെപിക്ക് അത്യാവശ്യമാണ്. യെദ്യൂരപ്പ പാര്‍ട്ടി വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടി ഉണ്ടാക്കി മത്സരിച്ചപ്പോള്‍ നഷ്ടം മുഴുന്‍ ബിജെപിക്ക് തന്നെയായിരുന്നു.
യെദ്യൂരപ്പയെ ബിജെപിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആര്‍എസ്എസ്സിനും താത്പര്യമുണ്ട്. കര്‍ണാടക രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ അദ്വാനിയെ ഒതുക്കാനും യെദ്യൂരപ്പയുടെ ഉപകരിക്കുമെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നത്.












Click it and Unblock the Notifications