കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ വ്യാജചിത്രം ഫേസ് ബുക്കില്‍

  • By Meera Balan
Google Oneindia Malayalam News

ജലന്ദര്‍: സോണിയാ ഗാന്ധിയുടെ ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലിട്ടതിന് ബിജെപി നേതാവിനെതിരെ കേസ്. ആക്ഷേപാര്‍ഹമായ തരത്തിലുള്ള സോണിയാ ഗാന്ധിയുടെ ചിത്രമാണ് ഇയാള്‍ ഫേസ് ബുക്കില്‍ ഇട്ടത്. സന്ദീപ് ഭല്ല എന്ന യുവ നേതാവാണ് വ്യാജ ചിത്രത്തോടൊപ്പം അപമാനകരമായി കമന്റുകള്‍ ഉള്‍പ്പടെ സോണിയയുടെ ചിത്രം വെബ് സൈറ്റില്‍ ഇട്ടത്.

Sonia, Gandhi

ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജ്ഞയ് സേഹ്ഗല്‍ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. പ്രശ്‌നത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കമല്‍ ശര്‍മ്മ പ്രതികരിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അതിനാല്‍ അവരുടെ അന്തസ്സിന് കളങ്കം ഏല്‍ക്കുന്ന പ്രവര്‍ത്തികള്‍ അണികളുടെ ഭാഗത്ത് നിന്ന് ഉണ്ടായല്‍ അത്തരം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നപടിയെടുക്കണെമെന്ന് കമല്‍ ശര്‍മ്മ പറഞ്ഞു.

ആക്ഷേപകരമായ രീതിയില്‍ പല പ്രമുഖരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്നത് പതിവാണ്.ഒരു വിഭാഗം യുവാക്കളാണ് ഇതിന് നേതൃത്ത്വം നല്‍കുന്നത്. രാഷ്ട്രീയ പോര് നവമാധ്യമങ്ങളിലൂടെയും വ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രശ്‌നങ്ങളാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. യുവതലമുറയോട് നവമാധ്യമങ്ങളില്‍ സജീവമാകാനും അതുവഴി രാഷ്ട്രീയ പാര്‍ട്ടികളെ വളര്‍ത്താനുമാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും ആശയ സ്വാതന്ത്രത്തിന്‍റെയും മറവില്‍ വ്യക്തികളെ അപമാനിക്കുകയാണ് സോഷ്യല്‍ നെറ്റ വര്‍ക്കിംഗ് സൈറ്റുകള്‍.

English summary
A complaint was filed with the local police against the uploading of an objectionable picture of Congress president Sonia Gandhi by a BJP activist on a social networking website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X