ഡീസല്‍ വില 50 പൈസ വര്‍ദ്ധിച്ചു
ദില്ലി: രാജ്യത്തെ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. ലിറ്ററിന് 50 പൈസയുടെ വര്‍ദ്ധനവാണ് ഡീസല്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. വാറ്റും പ്രാദേശിക നികുതിയും ഉള്‍പ്പെടുത്താതെയാണ് 50 പൈസ വര്‍ദ്ധിപ്പിച്ചത്. അതിനാല്‍ തന്നെ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്.

തുടര്‍ന്ന് ഓരോമാസവും കുറഞ്ഞത് 50 പൈസ എന്ന നിരക്കില്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും. എല്ലാമാസവും ഒന്നാം തീിയതിയാണ് നിരക്ക് കൂട്ടുന്നത്.തിരുവനന്തപുരത്തെ പുതുക്കിയ ഡീസല്‍ വില 53.71 രൂപയാണ് . കോഴിക്കോട് പുതുക്കിയ ഡീസല്‍ വില 53.72 രൂപ. കൊല്‍ക്കത്തയില്‍ 62 പൈസ വര്‍ദ്ധിച്ച് 57.61 രൂപയാണ് ഡീസല്‍ വില.












Click it and Unblock the Notifications