ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോഡിക്ക് തന്നെ വിജയം

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളിക്കൊണ്ട് മൂന്നില്‍ മൂന്ന് സീറ്റും ബിജെപി തന്നെ നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടിയപ്പോള്‍ ബിജെപിക്ക് ഒന്നു മാത്രമാണ് കിട്ടിയത്.
താലൂക്ക് തിരഞ്ഞെടുപ്പില്‍ 19ല്‍ 12ഉം ബിജെപി സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് ഏഴ് സീറ്റുകള്‍ മാത്രമാണ്. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് 15 സിറ്റ് നേടിയപ്പോള്‍ നാല് സീറ്റുകളായിരുന്നു ബിജെപിക്ക്.
ഗുജറാത്തില്‍ പാര്‍ട്ടി നേടിയ വിജയം നരേന്ദ്രമോഡി നല്‍കിയ ശക്തമായ നേതൃത്വം ഒന്നു മാത്രമാണെന്ന് അണികള്‍ ഒറപ്പിച്ചു പറയുന്നു. ഗുജറാത്തില്‍ മോഡി നടപ്പിലാക്കിയ വികസന മാതൃക ഏറെ ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കിയിരുന്നു.
ജൂണ്‍ അഞ്ചിന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടു ലോകസഭാ മണ്ഡലങ്ങളിലും നാല് നിയമാസഭാ മണ്ഡലങ്ങളിലും മുഴുവന്‍ സീറ്റും ബിജെപി തന്നെ സ്വന്തമാക്കിയിരുന്നു. ഈ തിരഞ്ഞെടുപ്പുകളത്രയും തെളിയിക്കുന്നത് ഗുജറാത്ത് ബിജെപിയുടെ കോട്ടയാണെന്നാണ്.












Click it and Unblock the Notifications