മാവോആക്രമണം:എസ്പിയടക്കം 7പൊലീസുകാര്‍ കൊല്ലപ്പെട്ടു

ദുംക്കയില്‍ ഡിഐജി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പൊലീസ് സൂപ്രണ്ടിന്റെ വാഹനവ്യൂഹത്തിനു നേരയാണ് ആക്രമണം നടന്നത്. വാഹനം കടന്നു പോവുകയായിരുന്ന വഴിയില്‍ കുഴി ബോംബ് പൊട്ടിച്ച ശേഷമാണ് പൊലീസുകാര്‍ക്കു നേരെ ആക്രമികള്‍ വെടിയുതിര്‍ത്ത്. തുടര്‍ന്ന് പൊലീസുകാരും തിരിച്ച് വെടിയിതിര്‍ത്ത് പ്രതികരിച്ചു.
മാവോവാദികള്‍ക്ക് സ്വാധീനം കുറവുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. കൂടുതല്‍ പൊലീസുകാരെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഒരു തീവണ്ടിക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ ആര്‍പിഎഫ് ജവാനടക്കം മൂന്ന് പേര്‍ മരിച്ചിരുന്നു. പിന്നീട് ഒരു റോഡ് നിര്‍മ്മാണ സ്ഥലത്തും ആക്രമണമുണ്ടായി. മവോയിസ്റ്റ് ആക്രമണം കണക്കിലെടുത്ത് ജാര്‍ഖണ്ഡില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനു പുറമെയാണ് ഈ ആക്രമണങ്ങള്‍












Click it and Unblock the Notifications