കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു മുന്നണി സംസ്ഥാന നേതാവ് കൊല്ലപ്പെട്ടു

Google Oneindia Malayalam News

വെല്ലൂര്‍: ഹിന്ദു മുന്നണി സംസ്ഥാന സെക്രട്ടറി എസ് വെള്ളായിയപ്പന്‍(45) കൊല്ലപ്പെട്ടു. വെല്ലൂര്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാര്‍ നേതാവാണ് ഇദ്ദേഹം.

മുത്തു മണ്ഡപം റോഡിലൂടെ രാമകൃഷ്ണ മഠത്തിലേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. പിറകില്‍ നിന്നുള്ള അടിയില്‍ ബാലന്‍സ് പോവുകയായിരുന്നു.

ബൈക്കില്‍ നിന്നിറങ്ങി ഓടിയെങ്കിലും സംഘം പിന്തുടര്‍ന്നു. കഴുത്തില്‍ കയറിട്ട് കുരുക്കിയും തലയ്ക്ക് അടിച്ചും മരണം ഉറപ്പുവരുത്തിയതിനുശേഷമാണ് സംഘം മടങ്ങിയത്. ബിജെപി സംസ്ഥാന നേതാവായിരുന്നു ഡോ വി അരവിന്ദ് റെഡ്ഡിയെ 2012 ഒക്ടോബര്‍ 24ന് സ്വന്തം ക്ലിനിക്കിനു മുന്നില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു.

ലൗജിഹാദിനെതിരേ വെള്ളായിയപ്പന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുസ്ലീം മതമൗലിക വാദികളെ വിറളിപിടിപ്പിച്ചിരുന്നു. ജലകണ്‌ഠേശ്വര ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍നങ്ങളുമായി ബന്ധപ്പെട്ട് ചില ഇസ്ലാമിക സംഘടനകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Thirupur

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഹിന്ദു ഐക്യവേദി കരിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Thirupur

വെല്ലൂര്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. പ്രശ്‌നബാധിത മേഖലയായതിനാല്‍ ഇവിടെ കടുത്ത പൊലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
S. Vellaiyappan, an activist and the Tamil Nadu State Secretary of the Hindu Munnani, was murdered near the Muthu Mandapam on the banks of the Palar River behind the New Bus Stand here on Monday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X