കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകനും കുടുംബവും യമുനയില്‍ ചാടിമരിച്ചു

Google Oneindia Malayalam News

haryana
മധുര: ഭാര്യയ്ക്കും മൂന്ന് പെണ്‍ മക്കള്‍ക്കുമൊപ്പം സ്‌കൂള്‍ അധ്യാപകന്‍ യമുനാ നദിയില്‍ ചാടി മരിച്ചു. അമര്‍ സിംഗ് (35), ഭാര്യ മീന (30), മക്കളായ ഏക്ത (8), അനുപമ (5), അദിതി 93) എന്നിവരാണ് യമുനാ നദിയില്‍ ചാടി മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ഭാര്യയെയും പിഞ്ചുമക്കളെയും കൂട്ടി അധ്യാപകന്‍ ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ കര്‍വാന്‍ ഗ്രാമത്തിലെ സ്‌കൂളിലെ അധ്യാപകനായിരുന്നു അമര്‍ സിംഗ്.

കഴിഞ്ഞ ദിവസം അമര്‍ സിംഗ് ഒരു സഹപ്രവര്‍ത്തകനെയും മറ്റൊരു ബന്ധുവിനെയും വിളിച്ച് താന്‍ അതീവ ദുഖിതനാണ് എന്ന് പറഞ്ഞിരുന്നത്രെ. വിഷമം സഹിക്കാനാവാതെ താന്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുകയാണ് എന്നും ഇയാള്‍ പറഞ്ഞതായും ഇവര്‍ അറിയിച്ചു.

ഉടന്‍ തന്നെ ഇവര്‍ ബന്ധുക്കളെ വിവരമറിയിച്ച് സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അമര്‍ സിംഗിന്റെ ബൈക്കും ചെരുപ്പും മാത്രമാണ് കണ്ടെത്താനായത്. മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

മൂന്ന് പെണ്‍മക്കളെയും പുഴയിലെറിഞ്ഞ ശേഷം ഭാര്യയും അമര്‍സിംഗും ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ഡി സി പി ഗൗതം ആര്‍ കെ പറഞ്ഞു. അമര്‍ സിംഗിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ആത്മഹത്യയുടെ കാരണം ഇനിയും വ്യക്തമല്ല.

English summary
35 year old school teacher jumped into the Yamuna river along with his wife and three minor daughters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X