കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുജിസി നെറ്റ് പരീക്ഷയില്‍ ലിംഗവിവേചനമെന്ന്

Google Oneindia Malayalam News

ദില്ലി: തേനീച്ച തേന്‍ തരും, പശു പാല്‍ തരും. ടീച്ചര്‍ എന്ത് തരും? അധ്യാപക യോഗ്യതാ പരീക്ഷയായ യു ജി സി നെറ്റ് പരീക്ഷയിലെ ചോദ്യങ്ങളില്‍ ഒന്നാണ് ഇത്. ഉത്തരമായി മാര്‍ക്ക്, ബുദ്ധി, അറിവ്, പാഠം എന്നിവയായിരുന്നു ഓപ്ഷന്‍സ്.

ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ വനിതാ അധ്യാപകരെ പരിഗണിക്കാനുള്ള കാരണം എന്ന ചോദ്യത്തിന് ഉത്തരമായി കുറഞ്ഞ ശമ്പളത്തിന് ആളെ കിട്ടും എന്നായിരുന്നു ഒരു ഓപ്ഷന്‍. ചെറിയ കുട്ടികള നന്നായി മനസ്സിലാക്കും, കൂടുതല്‍ സ്‌നേഹിക്കും തുടങ്ങിയ ഉത്തരങ്ങളും ഉണ്ടായിരുന്നെങ്കിലും വനിതാ അധ്യാപകരെ കളിയാക്കുന്നതാണ് ചോദ്യം എന്നാണ് പരാതി.

ugcnet

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ യു ജി സി നെറ്റ് പരീക്ഷയില്‍ കടന്നുകൂടിയതായി പരാതിയുയര്‍ന്നിട്ടുണ്ട്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ വുമണ്‍സ് സ്റ്റഡീസ് വിഭാഗം മേധാവിയായ ബുല്‍ബല്‍ ദാറാണ് പരാതിയുമായി രംഗത്ത് വന്നവരില്‍ ഒരാള്‍.

സ്ത്രീകളെ കളിയാക്കാനായി ഉദ്ദേശിച്ചുള്ളവയാണ് ഈ ചോദ്യങ്ങള്‍ എന്ന് ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ഇവര്‍ പറഞ്ഞത്. ടീച്ചര്‍ എന്നാല്‍ അധ്യാപികയാണ് എന്നും പടയാളി എന്നാല്‍ പുരുഷനാണ് എന്നും എടുത്തുപറയേണ്ട കാര്യമില്ല എന്നാണ് ഇവരുടെ വാദം.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ യു ജി സി നിഷേധിച്ചു. അതാത് വിഷയങ്ങളിലെ വിദഗ്ധരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് എന്നും ഏതെങ്കിലും ഒരു വിഭാഗത്തെ അപമാനിക്കുള്ള ശ്രമം നടന്നിട്ടില്ല എന്നും യു ജി സി ഡെപ്യൂട്ടി സെക്രട്ടറി സുരീന്ദര്‍ സിംഗ് പറഞ്ഞു. ഏകദേശം എട്ടുലക്ഷം പേരാണ് ഞായറാഴ്ച നടന്ന നെറ്റ് പരീക്ഷ എഴുതിയത്.

English summary
University Grants Commission's National Eligibility Test in controversy for questions with laughable options. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X