Get Updates
Get notified of breaking news, exclusive insights, and must-see stories!

17കാരന്‍, 2കൊലപാതകം-കുത്ത്-കവര്‍ച്ച കേസിലെ പ്രതി!

Blood
തൃശ്ശൂര്‍: രണ്ട് കൊലപാതക കേസിലെയും കുത്ത് കേസിലെയും കവര്‍ച്ചാ കേസിലെയും പ്രതിയായ പതിനേഴുകാരന്‍ അറസ്റ്റില്‍. കിഴക്കേക്കോട്ടയ്ക്ക് സമീപം യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പതിനേഴുകാരനെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. മത്സ്യവ്യാപാരിയായ ഷഫീഖാണ് കുത്തേറ്റ് മരിച്ചത്. പ്രഫഷണല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്ന ഇരുവശവും മൂര്‍ച്ചവരുത്തിയ ഒരടി നീളമുള്ള 'പിന്‍' എന്ന കത്തികൊണ്ടാണ് പതിനേഴുകാരനും സംഘവും ഷഫീഖിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പതിനേഴ്കാരന് ഒപ്പമുണ്ടായിരുന്ന റോബിനെയും സോബിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവ ദിവസം സിനിമ കാണാന്‍ വേണ്ടി തൃശ്ശൂരില്‍ നിന്ന് പുറപ്പെട്ടതാണ് ഷെഫീഖും സുഹൃത്തുക്കളും. പോകുന്ന വഴി യുവാക്കള്‍ മദ്യപിച്ചുതു കാരണം കിഴക്കേക്കോട്ടയില്‍ പൊലീസ് പരിശോധനയുണ്ടാകുമെന്ന് ഭയന്ന് ഇടവഴികളിലൂടെ മ്യൂസിയം റോഡിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം.

ഈ വഴിയില്‍ പതിനേഴുകാരനും സംഘവും മദ്യപിച്ച് ഇരിപ്പുണ്ടായിരുന്നു. ഹമ്പ് കണ്ട് ബൈക്കുകള്‍ വേഗതകുറച്ചതിനെ തുടര്‍ന്ന് എതിര്‍ സംഘവുമായി വാക്ക് തര്‍ക്കമുണ്ടായി. പ്രശ്‌നം അടിപിടിയായതോടെ പതിനേഴുകാരന്‍ പിന്‍ എന്ന് ഇവര്‍ കോഡുഭാഷയിട്ടു വിളിക്കുന്ന കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു. പെട്ടന്ന് ഷഫീഖ് തളര്‍ന്ന് വീണത് മദ്യലഹരിയിലായിരിക്കും എന്ന് കരുതി സുഹൃത്തുക്കള്‍ മോര് നല്‍കി. എന്നിട്ടും മയക്കം വിടാത്തതിനെ തുടര്‍ന്ന് ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വീതി കുറഞ്ഞ ആയുധമുപയോഗിച്ച് കുത്തിയതിനാല്‍ പുറത്ത് ഒരു നഖം കുത്തിയിറക്കിയതിന്റെ അടയാളം മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വിശദമായ പരിശോധനയില്‍ ആയുധം ഷഫീഖിന്റെ ഹൃദയം തുളച്ച് പുറത്ത് പോയതായി കണ്ടു. ഉള്ളില്‍ രക്തസ്രാവമുണ്ടായതാണ് മരണ കാരണം.

15ാം വയസ്സില്‍ സുരേഷ് എന്നയാളെ കുത്തി കൊലപ്പെട്ടുത്തിയ കേസിലും ശ്രീനിയെന്ന ആളെയും ഒരു വാന്‍ ഡ്രൈവറയും കുത്തിയ കേസിലും രണ്ട് കവര്‍ച്ചാ കേസിലും പ്രതിയാണ് അറസ്റ്റിലായ പതിനേഴുകാരന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+