സ്നോഡന് ഇന്ത്യയോട് അഭയം തേടി
വാഷിങ്ടണ്‍: ലോക രാജ്യങ്ങളിലെ ഇന്റര്‍നെറ്റ്,ഫോണ്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി എന്ന് വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്നോഡന് ഇന്ത്യയടക്കം 19 രാജ്യങ്ങളോട് അഭയം തേടിയതായി വിക്കിലീക്സ് വെബ്സൈറ്റ്. ഒരാഴ്ചയിലേറെയായി റഷ്യയിലെ വിമാനത്താവളത്തില്‍ കഴിയുകയാണ് സ്നോഡന്.

വിക്കിലീക്സിന്റെ നിയമോപദേഷ്ടാവ് സാറ ഹാരിസണ്‍ മുഖേനയാണ് സ്നോഡന് അഭയം നല്‍കണമെന്ന് അപേക്ഷിച്ചത്. മോസ്കോയിലെ വിമാനത്താവളത്തിലെ റഷ്യന്‍ കോണ്‍സുലേറ്റിലാണ് അപേക്ഷ നല്‍കിയത്.അപേക്ഷകള്‍ റഷ്യയിലെ വിവിധരാജ്യങ്ങളിലെ സ്ഥാനപതി ഓഫീസുകള്‍ക്ക് കൈമാറും.
ഇന്ത്യക്ക് പുറമെ ചൈന, ക്യൂബ, ഓസ്ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, വെനസ്വേല, സ്വിറ്റ്സര്‍ലന്റ്,നോര്‍വെ, പോളണ്ട്, നികരാഗ്വേ, അയര്‍ലണ്ട്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്പെയിന്, ബൊളീവിയ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളോടാണ് അഭയം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇക്വഡോറില്‍ അഭയം തേടിയ സ്നോഡന് ആദ്യം പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് അവര്‍ പ്രതികരിച്ചില്ല. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയയുമായി ഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം അവര്‍ നിലപാട് മാറ്റുകയായിരുന്നു.
സ്നോഡന്റെ കൈവശമുള്ള വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വ്യക്തമാക്കിയിരുന്നു. സ്നോഡനെ ഏത് വിധേനയും കുടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും മറ്റ് യാത്രാ രേഖകളും റദ്ദാക്കിയിരുന്നു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications