കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌നോഡന്‍ ഇന്ത്യയോട് അഭയം തേടി

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: ലോക രാജ്യങ്ങളിലെ ഇന്റര്‍നെറ്റ്,ഫോണ്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി എന്ന് വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്‌നോഡന്‍ ഇന്ത്യയടക്കം 19 രാജ്യങ്ങളോട് അഭയം തേടിയതായി വിക്കിലീക്‌സ് വെബ്‌സൈറ്റ്. ഒരാഴ്ചയിലേറെയായി റഷ്യയിലെ വിമാനത്താവളത്തില്‍ കഴിയുകയാണ് സ്‌നോഡന്‍.

Edawrd Snowden

വിക്കിലീക്‌സിന്റെ നിയമോപദേഷ്ടാവ് സാറ ഹാരിസണ്‍ മുഖേനയാണ് സ്‌നോഡന്‍ അഭയം നല്‍കണമെന്ന് അപേക്ഷിച്ചത്. മോസ്‌കോയിലെ വിമാനത്താവളത്തിലെ റഷ്യന്‍ കോണ്‍സുലേറ്റിലാണ് അപേക്ഷ നല്‍കിയത്.അപേക്ഷകള്‍ റഷ്യയിലെ വിവിധരാജ്യങ്ങളിലെ സ്ഥാനപതി ഓഫീസുകള്‍ക്ക് കൈമാറും.

ഇന്ത്യക്ക് പുറമെ ചൈന, ക്യൂബ, ഓസ്‌ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, വെനസ്വേല, സ്വിറ്റ്സര്‍ലന്‍റ്,നോര്‍വെ, പോളണ്ട്, നികരാഗ്വേ, അയര്‍ലണ്ട്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ബൊളീവിയ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളോടാണ് അഭയം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇക്വഡോറില്‍ അഭയം തേടിയ സ്‌നോഡന് ആദ്യം പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് അവര്‍ പ്രതികരിച്ചില്ല. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറിയയുമായി ഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം അവര്‍ നിലപാട് മാറ്റുകയായിരുന്നു.

സ്‌നോഡന്റെ കൈവശമുള്ള വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വ്യക്തമാക്കിയിരുന്നു. സ്‌നോഡനെ ഏത് വിധേനയും കുടുക്കാന്‍ ശ്രമിക്കുന്ന അമേരിക്ക അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും മറ്റ് യാത്രാ രേഖകളും റദ്ദാക്കിയിരുന്നു.

English summary
The WikiLeaks website says Edward Snowden is seeking asylum in 19 more countries, including China and India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X