രണ്ടാംകെട്ട്, ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു
സൗദി: ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യ അയാളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പ്രതികരം ചെയ്തു. സൗദിയിലെ ഒരു വനിതയാണ് ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തോട് വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ചത്. വടക്കന്‍ റഫ നഗരത്തിലാണ് സംഭവം.
ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു എന്ന വിവരം ഭാര്യ അറിഞ്ഞത് യാദൃശ്ചികമായാണ്. കാര്യം അറിഞ്ഞതു മുതല്‍ കോപിതയാണെങ്കിലും ഭര്‍ത്താവ് ഓഫീസില്‍ നിന്നു വരുമ്പോള്‍ അവര്‍ അത് പ്രകടമാക്കിയില്ല. സാധാരണ നിലയില്‍ എന്ന പോലെ ഓഫീസില്‍ നിന്ന് വന്ന ഭര്‍ത്താവ് ഭാര്യയ്‌ക്കൊരു പുഞ്ചിരിയും സമ്മാനിച്ച് ഒരു ചെറുമയക്കത്തിനായി മുറിയിലേക്ക് പോയി.
ഭര്‍ത്താവ് ചെറുതായൊന്ന് മയങ്ങി എന്ന് തോന്നിയപ്പോള്‍ ഭാര്യ അയാളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചു. ആസിഡ് ദേഹത്ത് വീണതും കഠിനവേദനയോടെ ഭര്‍ത്താവ് കുതറി ഓടിയെന്നാണ് ഒരു അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഇപ്പോള്‍ സൗദിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് ഭര്‍ത്താവ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു സംഭവം പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയും മറിച്ച്, അപ്പോള്‍ തന്നെ ഫോണെടുത്ത് ഭാര്യയ്ക്ക് മൊഴി ചോല്ലിക്കൊണ്ട് സന്ദേശമയക്കുകയും ചെയ്തു.












Click it and Unblock the Notifications