2ജി: സാക്ഷിയാക്കരുതെന്ന് കരുണാനിധിയുടെ ഭാര്യ

ദില്ലി: 2ജി അഴിമതി കേസില്‍ പ്രോസിക്യൂഷന് സാക്ഷിയായി ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഈ ആവശ്യമുന്നയിച്ച് വിചാരണകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
82 വയസ്സുള്ള ദയാലു അമ്മാളുടെ ആരോഗ്യ സ്ഥിതി നാള്‍ക്കുനാള്‍ ക്ഷയിച്ചുവരികയാണെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സുധീര്‍ നന്ദ്രജോഗ് കോടതിയെ അറിയിച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദയാലു അമ്മാള്‍ക്ക് ഇപ്പോള്‍ അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയാനാകുന്നില്ലെന്നും ബോധിപ്പിച്ചിട്ടുണ്ട്. അമ്മാളിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആസ്പത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടും കൈവശമുണ്ടെന്ന് കോടതിയെ അറിയിച്ചു.
വേണമെങ്കില്‍ കോടതിക്ക് മെഡിക്കല്‍ ബോര്‍ഡിനെ നിശ്ചയിച്ച് അമ്മാളുടെ ആരോഗ്യ പരിശോധന നടത്താമെന്ന് അഭിഭാഷകന് പറഞ്ഞു. പരിശോധനയില്‍ ആരോഗ്യവതിയെന്ന് തെളിഞ്ഞാല്‍ സാക്ഷിയായി ഹാജരാകുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോടതി നടപടി പ്രകാരം സര്‍ക്കാര്‍ ആസ്പത്രിയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഹാജരാക്കുകയാണ് വേണ്ടതെന്ന് കോടതി അറിയിച്ചു.
2 ജി കേസില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് സിബിഐ അഭിഭാഷക സോണിയ മാത്തൂര്‍ കോടതിയെ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഒരു ഉത്തരവിറക്കിയതെന്ന് വ്യക്തമാക്കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
കേസ് വിധി പറയാന്‍ ജൂലായ് നാലിലേക്ക് മാറ്റി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications