ബിജെപി വര്‍ഗ്ഗീയ കലാപത്തിനെന്ന് ദിഗ് വിജയ് സിങ്
ബാംഗ്ലൂര്‍: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപി വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ഒരുങ്ങുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയും ആയ ദിഗ് വിജയ് സിങ് ആരോപിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദ്വിഗ് വിജയ് സിങ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
സമൂഹത്തെ വര്ഗ്ഗീയവത്കരിക്കാതെ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് ബിജെപിക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങിലെല്ലാം വലിയ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ണാടക കോണ്‍ഗ്രസ്സിന്റെ ചുമതല അടുത്തിടെയാണ് ദിഗ് വിജയ് സിങിന് നല്‍കിയത്. വര്‍ഗ്ഗീയ പ്രശ്നങ്ങളില്‍ ജാഗ്രതപുലര്‍ത്തണമെന്നും ഒരു കാരണവശാലും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാന്‍ അനുവദിക്കരുതെന്നും ദിഗ് വിജയ് സിങ് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ ഏത് വിധേനയും അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്, സംസ്ഥാന ഭരണം പിടിച്ചെടുക്കുന്നത്. യെദ്യൂരപ്പയുടെ രാജിയും പുതിയ പാര്‍ട്ടി രൂപീകരിക്കലും ഒക്കെയായി ബിജെപി കടുത്ത പ്രതിസന്ധിയിലായിരുന്നു മെയ് മാസത്തില്‍ നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് അഗികാരത്തിലെത്തിയത്.
യെദ്യൂരപ്പയെ ബിജെപിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമാണ്. യെദ്യൂരപ്പ തിരിച്ചെത്തിയാല്‍ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..!











Click it and Unblock the Notifications