കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്രത്തിന് തീവ്രവാദ ബന്ധമില്ലെന്ന് സിബിഐ

  • By Soorya Chandran
Google Oneindia Malayalam News
Ishrat Jahan

അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ കുറ്റപത്രം തയ്യാറാക്കി. ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇഷ്രത്ത് ജഹാന് തീവ്രവാദ ബന്ധം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. എന്നാല്‍ ഇഷ്രത്തിനൊപ്പം ഉണ്ടായിരുന്ന മലയാളിയായ പ്രണേഷ് കുമാറടക്കമുള്ള മറ്റ് മൂന്ന് പേര്‍ക്കും തീവ്രവാദബന്ധം ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണ് അറിവ്. ഇഷ്രത്ത് ജഹാനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കി ഉപയോഗിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

കേസില്‍ നരേന്ദ്ര മോഡിയേയോ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെയോ സംശയിക്കുന്നവരുടെ പട്ടികയില്‍ സിബിഐ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണറിവ്.

ഇഷ്രത്തിനൊപ്പം കൊല്ലപ്പെട്ട മൂന്ന് പേര്‍ക്ക് ലഷ്‌കര്‍ നേതാവായ മുസ്സമ്മിലുമായി ബന്ധമുണ്ടായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അഹമ്മദാബാദില്‍ ഭീകരാക്രമണം നടത്താന്‍ തന്നെയായിരുന്നു ഇവരുടെ ഉദ്ദേശമെന്നും, ലക്ഷ്യം മുഖ്യമന്ത്രി നരേന്ദ്ര മോഡി ആയിരുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മരിച്ചവരുടെ മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകള്‍ ഏറ്റമുട്ടലില്‍ ഉണ്ടായതല്ലെന്ന് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവ സമയത്ത് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടറായിരുന്ന രജീന്ദര്‍ കുമാര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുന്പ് മുഖ്യമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ഐപിഎസ് ഉദ്യോഗസ്ഥരായ ഡി.ജി വന്‍സാര, പി.പി പാണ്ഡെ എന്നിവരുമായി ഇക്കാര്യം രജീന്ദര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഏറ്റമുട്ടലില്‍ പങ്കാളികളായ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തും.

വ്യാജ ഏറ്റമുട്ടല്‍ കേസില്‍ 2013 ജൂലൈയ് 3 ന് പ്രാഥമിക കുറ്റ പത്രം സമര്‍പ്പിക്കും.

English summary
The chargesheet to be filed by CBI today in the Ishrat Jahan fake encounter case names neither Modi nor his aide Amit Shah in its list of suspects. It also declares Ishrat Jahan was not a terrorist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X