സിബിഐക്ക് സ്വയംഭരണാവകാശം നല്‍കാന്‍ സത്യവാങ്മൂലം

സിബിഐയുടെ നിഷ്പക്ഷതയും സ്വാതന്ത്രവും നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങളും സത്യവാങ്മൂലത്തിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി പി ചിദംബരത്തിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് സിബിഐയുടെ സ്വതന്ത്രം ഉറപ്പാക്കുന്ന സത്യവാങ്മൂലം തയ്യാറാക്കി സമര്‍പ്പിച്ചത്.
കല്‍ക്കരിപ്പാട വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉനത ഉദ്യോഗസ്ഥര്‍ തിരുത്തിയതിനെ തുടര്‍ന്നാണ് സിബിഐയുടെ പ്രവര്‍ത്തന സ്വാതന്ത്രം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
കല്‍ക്കരിപ്പടം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതിനെ, സിബിഐ കൂട്ടിലടക്കപ്പെട്ട തത്തയാണെന്നും യജമാനന്‍ പറയുന്നത് മാത്രം അനുസരിക്കുന്ന ഏജന്‍സിയായി മാറിയെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭാ ഉപസമിതിക്ക് രൂപം നല്‍കിയത്.












Click it and Unblock the Notifications