തൂപ്പുകാരനാകാനും മുലായംസിംഗിനെ കൊള്ളില്ല;ബേനി
ദില്ലി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ്മയുടെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രിപദം സ്വപ്‌നം കണ്ട് നടക്കുകയാണ് മുലായം എന്നാല്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ തൂപ്പുകാരന്‍റെ പണിയെങ്കിലും കിട്ടാന്‍ ശ്രമിക്കുകയായിരിക്കും നല്ലതെന്ന് ബേനി പ്രസാദ് വര്‍മ്മ. സമാജ് വാദി പാര്‍ട്ടി കള്ളത്തരങ്ങളും തരികിടകളും നിറഞ്ഞ പാര്‍ട്ടിയാണെന്നും ബേനി പ്രസാദ് പറഞ്ഞു. ഇതിന് മുന്‍പും ഒരു കാലത്തെ തന്റെ ആത്മാര്‍ത്ഥ സുഹൃത്തായായിരുന്ന മുലായത്തിനെതിരെ ബേനി പ്രസാദ് ആഞ്ഞടിച്ചിട്ടുണ്ട്

വര്‍മ്മയുടെ പരാമര്‍ശത്തില്‍ അതീവ ദുഖമുണ്ടെന്നും ഇതില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കും ഇല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മുലായം സിംഗിനെപ്പോലെ വളരെ പ്രായമുള്ള ഒരു രാഷ്ട്രീയ നേതാവിനെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടെന്നും സോണിയാഗാന്ധി പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സോണിയഗന്ധി പറഞ്ഞു.സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യത്തെത്തുടര്‍ന്ന് ബേനി പ്രസാദ് ഖേദം പ്രകടിപ്പിച്ചു.












Click it and Unblock the Notifications