32 വര്‍ഷത്തിനിടെ പാതി ഹൈവേകളും എന്‍ഡിഎ കാലത്ത്
ദില്ലി: എന്‍ഡിഎയുടെ ഭരണകാലത്താണ് രാജ്യത്ത് കഴിഞ്ഞ 32 വര്‍ഷത്തിനിടെ ഏറ്റവും അധികം ദേശീയ പാതകള്‍ നിര്‍മ്മിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീ കോടതിയില്‍. ഒരു പൊതു താത്പര്യ ഹര്‍ജിയിലെ വാദത്തിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്.

1980 വരെ രാജ്യത്ത് 29,203 കിലോമീറ്റര്‍ നീളത്തിലുള്ള ദേശീയ പാതയാണ് ഉണ്ടായിരുന്നത്. 2012 ന്റെ അവസാനത്തോടെ ഇത് 76,818 കി.മീ ആയി ഉയര്‍ന്നു. 32 വര്‍ഷം കൊണ്ട് നമ്മള് പുതിയതായി സൃഷ്ടിച്ച ദേശീയ പാതകളുടെ നീളം 47,795 കിലോമീറ്ററെന്ന് ചുരുക്കം. എന്നാല്‍ ഇതില്‍ 23,814 കിലോമീറ്റര്‍ നീളത്തില്‍ റോഡുകള്‍ ഉണ്ടാക്കിയത് 1997-2002 കാലഘട്ടത്തിലെ ഒന്‍പതാം പഞ്ചവത്സര പദ്ധതിയിലാണ്. ഈ സമയം ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്.
2012 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 300 കിലോമീറ്റര്‍ ദേശീയ പാത വികസിപ്പക്കാന്‍ മാത്രമേ പദ്ധതിയുള്ളു എന്ന് കൂടി അറിയുന്പോഴാണ് എന്‍ഡിഎ കാലത്തെ ദേശീയ പാത വികസത്തിന്റെ അളവ് മനസ്സിലാകൂ.
ദേശീയ പാതകള്‍ അപകട രഹിതമാക്കണമെന്നും, അടിയന്തര വൈദ്യ സഹായം ലഭ്യമാക്കണമെന്നും കാണിച്ച് സഞ്ജയ് കുല്ഷ്രേത്ത എന്നയാള്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്പോഴാണ് ഈ വിവരങ്ങളെല്ലാം സത്യവാങ് മൂലമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുന്നത്. ഇന്ത്യയില്‍ ആകെ 46.9 ലക്ഷം കിലോമീറ്റര്‍ റോഡുകളാണ് ഉള്ളത്. ഇതില്‍ 79116 കിലോ മീറ്റര്‍ മാത്രമേയുള്ള ദേശീയ പാതയുടെ പ്രാതിനിധ്യം. ഒന്നര ലക്ഷം കിലോമീറ്ററോളം സംസ്ഥാന പാതകളാണ്. ബക്കി വരുന്ന 44.55 കിലോമീറ്റര്‍ മറ്റ് റോഡുകളാണ്.
-
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications