കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

32 വര്‍ഷത്തിനിടെ പാതി ഹൈവേകളും എന്‍ഡിഎ കാലത്ത്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: എന്‍ഡിഎയുടെ ഭരണകാലത്താണ് രാജ്യത്ത് കഴിഞ്ഞ 32 വര്‍ഷത്തിനിടെ ഏറ്റവും അധികം ദേശീയ പാതകള്‍ നിര്‍മ്മിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീ കോടതിയില്‍. ഒരു പൊതു താത്പര്യ ഹര്‍ജിയിലെ വാദത്തിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്.

National HIghway

1980 വരെ രാജ്യത്ത് 29,203 കിലോമീറ്റര്‍ നീളത്തിലുള്ള ദേശീയ പാതയാണ് ഉണ്ടായിരുന്നത്. 2012 ന്‍റെ അവസാനത്തോടെ ഇത് 76,818 കി.മീ ആയി ഉയര്‍ന്നു. 32 വര്‍ഷം കൊണ്ട് നമ്മള്‍ പുതിയതായി സൃഷ്ടിച്ച ദേശീയ പാതകളുടെ നീളം 47,795 കിലോമീറ്ററെന്ന് ചുരുക്കം. എന്നാല്‍ ഇതില്‍ 23,814 കിലോമീറ്റര്‍ നീളത്തില്‍ റോഡുകള്‍ ഉണ്ടാക്കിയത് 1997-2002 കാലഘട്ടത്തിലെ ഒന്പതാം പഞ്ചവത്സര പദ്ധതിയിലാണ്. ഈ സമയം ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്.

2012 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 300 കിലോമീറ്റര്‍ ദേശീയ പാത വികസിപ്പക്കാന്‍ മാത്രമേ പദ്ധതിയുള്ളു എന്ന് കൂടി അറിയുന്പോഴാണ് എന്‍ഡിഎ കാലത്തെ ദേശീയ പാത വികസത്തിന്‍റെ അളവ് മനസ്സിലാകൂ.

ദേശീയ പാതകള്‍ അപകട രഹിതമാക്കണമെന്നും, അടിയന്തര വൈദ്യ സഹായം ലഭ്യമാക്കണമെന്നും കാണിച്ച് സഞ്ജയ് കുല്‍ഷ്രേത്ത എന്നയാള്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്പോഴാണ് ഈ വിവരങ്ങളെല്ലാം സത്യവാങ് മൂലമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുന്നത്. ഇന്ത്യയില്‍ ആകെ 46.9 ലക്ഷം കിലോമീറ്റര്‍ റോഡുകളാണ് ഉള്ളത്. ഇതില്‍ 79116 കിലോ മീറ്റര്‍ മാത്രമേയുള്ള ദേശീയ പാതയുടെ പ്രാതിനിധ്യം. ഒന്നര ലക്ഷം കിലോമീറ്ററോളം സംസ്ഥാന പാതകളാണ്. ബക്കി വരുന്ന 44.55 കിലോമീറ്റര്‍ മറ്റ് റോഡുകളാണ്.

English summary
The UPA government on Monday admitted before the Supreme Court that the NDA regime, in five years, constructed nearly half the total length of national highways laid during the last 32 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X