കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീക്കെതിരായ മൊഴി പോലീസിനെ പേടിച്ച്

Google Oneindia Malayalam News

ദില്ലി: ഒത്തുകളിക്കേസില്‍ മലയാളി താരം ശ്രീശാന്തിനെതിരെ മൊഴി നല്‍കിയത് പോലീസിനെ പേടിച്ചിട്ടാണെന്ന് വാതുവെപ്പുകാരന്റെ കുമ്പസാരം. പോലീസ് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തിയാണ് ശ്രീശാന്തിനെതിരെ പറയിപ്പിച്ചത്. പോലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് ഇങ്ങിനെ ഒരു മൊഴി നല്‍കേണ്ടി വന്നത് - വാതുവെപ്പുകാരനായ ജിതേന്ദ്ര ജെയിന്‍ പറഞ്ഞു.

സാകേത് കോടതിയിലാണ് വാതുവെപ്പ് സംഘത്തില്‍പ്പെട്ട ജിതേന്ദ്ര ജെയിന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് രേണു ഭട്‌നാഗറിന് മുമ്പാകെയാണ് ജിതേന്ദ്ര ജെയിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോടതി പോലീസിന്റെ വിശദീകരണം ആവശ്യപ്പെട്ടു.

തന്നെ പേടിപ്പിച്ച് മൊഴി രേഖപ്പെടുത്തിയ പോലീസുകാര്‍ക്കെതിരെ ഇയാള്‍ പരാതി നല്‍കിയതാണ് റിപ്പോര്‍ട്ട്. നേരത്തെ ക്രിക്കറ്റ് താരമായ ശ്രീശാന്തിനെതിരെ മക്കോക ചുമത്തിയതിനും കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. ഐ പി എല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് മലയാളി താരമായ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്.

ശ്രീശാന്തിന് തുലാഭാരം

ശ്രീശാന്തിന് തുലാഭാരം

തൃപ്പൂണിത്തറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ശ്രീശാന്തിന് കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയപ്പോള്‍

അച്ഛനും അമ്മയും

അച്ഛനും അമ്മയും

ശ്രീശാന്ത് കോഴക്കേസില്‍ പെട്ടതിന് അച്ഛനും അമ്മയും ഏറെ പഴികേട്ടു

കോടതിയില്‍

കോടതിയില്‍

കോഴക്കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍

അപമാനത്താല്‍ മുഖം പൊത്തി

അപമാനത്താല്‍ മുഖം പൊത്തി

കറുത്ത തുണി കൊണ്ട് മുഖം മറച്ചാണ് ശ്രീശാന്തിനെ പോലീസ് കൊണ്ടുവന്നത്.

 വെങ്കടേശ്വരന് മുന്നില്‍

വെങ്കടേശ്വരന് മുന്നില്‍

ശ്രീശാന്ത് തിരുമല ക്ഷേത്രത്തിന് മുന്നില്‍

ശാന്തകുമാരന്‍ നായര്‍

ശാന്തകുമാരന്‍ നായര്‍

മകന്‍ കോഴക്കേസില്‍ അറസ്റ്റിലായതറിഞ്ഞ ശാന്തകുമാരന്‍ നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പുന്നു

ജന്മനാട്ടില്‍

ജന്മനാട്ടില്‍

ജാമ്യം ലഭിച്ച ശേഷം ആദ്യമായി നാട്ടിലെത്തിയ ശ്രീശാന്ത് കൊച്ചി വിമാനത്താവളത്തില്‍

മധുരം

മധുരം

വീട്ടിലെത്തിയ ശ്രീശാന്തിനെ സഹോദരി മധുരം നല്‍കി സ്വീകരിക്കുന്നു

English summary
Bokkie revealed that police force him to say agaisnt S Sreesanth in IPl match fixing scandal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X