15കാരിയെ പീഡിപ്പിച്ച ശേഷം വീട്ടില്‍ കൊണ്ടുവിട്ടു

തിങ്കളാഴ്ച അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കടന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന പിതാവിന് ആക്രമികളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ഓടിയത്തി പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് പിതാവ് ആരോപിക്കുന്നു.
പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കടന്നപ്പോള്‍ അയല്‍ക്കാരുടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അതും ആ കുടുംമ്പത്തിന് ലഭിച്ചില്ല. പീഡനത്തിന് ശേഷം കുട്ടിയെ പ്രതികള്‍ വീട്ടില്‍ തിരിച്ചുകൊണ്ടു വന്ന് വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ധര്‍മ്മേന്ദ്ര എന്ന ആളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ജഗദീഷ് ശര്‍മ അറിയിച്ചു.












Click it and Unblock the Notifications