കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിമം ചാര്‍ജ്ജ് എട്ടുരൂപയാക്കണോ?

Google Oneindia Malayalam News

bus strike
തിരുവനന്തപുരം: മിനിമം ചാര്‍ജ്ജ് എട്ടുരൂപയാക്കണമെന്നാവശ്യപ്പെട്ട ബസ്സുടമകള്‍ സമരത്തിന്. ഈ മാസം 9നും പത്തിനുമാണ് ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ പണിമുടക്കിന് ഒരുങ്ങുന്നത്. വിവിധ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മാസംതോറും ഡീസല്‍ വില കൂടുന്ന സാഹചര്യത്തിലാണ് ബസ്സുടമകള്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെടുന്നത്. മിനിമം ചാര്‍ജ്ജ് വര്‍ദ്ധനവ് എട്ട് രൂപയാക്കുന്നതോടൊപ്പം കിലോമീറ്ററിന് 63 പൈസയാക്കി ചാര്‍ജ്ജ് ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കേന്ദ്രസര്‍ക്കാര്‍ ഡീസലിന്റെ വിലനിയന്ത്രണം നീക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഡീസലിന് നികുതി ഇളവ് നല്‍കി വിലപിടിച്ചുനിര്‍ത്തണമെന്നാണ് ബസ്സുടമകളുടെയും സംഘടനകളുടെയും ആവശ്യം.

ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിന് ഒരുങ്ങുകയാണ് ബസ്സുടമകള്‍. എന്തായാലും മറ്റൊരു ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിന് കേരളം തയ്യാറാടെക്കുകയാണ് എന്ന് സാരം. നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുകയറുന്നതിനിടയിലാണ് ഇരുട്ടടിയായ ബസ് ചാര്‍ജ്ജും വര്‍ദ്ധനവിന് ഒരുങ്ങുന്നത്.

English summary
Bus owners associations demand hike in charge and declared strike on July 9 th and 10. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X