കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനെതിരെ കമന്റ്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

  • By Lakshmi
Google Oneindia Malayalam News

Facebook
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. കെഎസ്ഇബി കൊട്ടാരക്ക ഓഫീസിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍ സുകുവിനെയാണ് ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കെഎസഇബി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മേധാവി കൂടിയാണ് ഇദ്ദേഹം.

ഫേസ്ബുക്കില്‍ അഭിപ്രായം പ്രകടിപ്പിച്ചതിന് സസ്‌പെന്‍ഷനിലാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് സുകു. സെക്രട്ടേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ജോപ്പനും സലിംരാജും നില്‍ക്കുന്ന ചിത്രത്തിനു താഴെ 'തൊപ്പിവെച്ച കള്ളനും തൊപ്പിവെക്കാത്ത കള്ളന്മാരും' എന്ന കമന്റ് രേഖപ്പെടുത്തിയതിനാണ് സുകുവിനെതിരെ നടപടിയുണ്ടായത്. വിവാദമായതിനെത്തുടര്‍ന്ന് ഈ കമന്റ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പിന്നീട് പിന്‍വലിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അന്വേഷിയ്ക്കുന്ന പൊലീസ് ഹൈടെക് സെല്ലിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് സെക്രട്ടറിയാണു നടപടി എടുത്തത്.

മുഖ്യമന്ത്രിക്ക് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി, വൈദ്യുതി ബോര്‍ഡിന് ചീത്തപ്പേരുണ്ടാക്കി, ബോര്‍ഡിന്റെ താല്‍പര്യങ്ങള്‍ ഹനിച്ചു എന്നിവയാണ് സുകുവിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍. സുകുവില്‍ നിന്നും വിശദീകരണം തേടാതെ സസ്‌പെന്‍ഡ് ചെയ്ത നടപടി ചട്ടലംഘനമാണെന്ന ആരോപണവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
KSEB official suspended over Facebook Commend against CM Oommen Chandy over controversial Solar Scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X