സോളാര്‍ തട്ടിപ്പ്:ഫിറോസിനെതിരെ ലുക്കൗട്ട് നോട്ടീസ്

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് പിആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്റ് ചെയ്തപ്പോള്‍ തന്നെ ഫിറോസ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫിറോസ് 27ന് ആശുപത്രി വിട്ടതായ് അന്വേഷണ സംഘം അറിയിച്ചു.
2009-ല്‍ ഏഷ്യന്‍ വികസന ബാങ്കിന്റെ വായ്പ സംഘടിപ്പിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി 40.20 ലക്ഷം രൂപ സലീം കബീര്‍ എന്ന ആളില്‍ നിന്ന് തട്ടിയ കേസിലാണ് ഫിറോസിനെ പൊലീസ് അന്വേഷിക്കുന്നത്. എഡിജിപി ഉദ്യോഗസ്ഥനായി ബിജുവും ചാര്‍ട്ടേഡ് അക്കൗണ്ടന്റായി സരിതയും തട്ടിപ്പു നടത്തിയ കേസില്‍ സലീമിനെ ഇവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത് ഫിറോസാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
അതേസമയം ഫിറോസ് ഒളിവിലല്ലെന്ന് അഭിഭാഷകന്‍ പറയുന്നു. ബധനാഴ്ച ഫിറോസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.












Click it and Unblock the Notifications