ശാലുമേനോന് കേന്ദ്രമന്ത്രിമാരുമായും ബന്ധം
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗൃഹപ്രവേശനത്തിനെത്തി എന്ന് വെളിപ്പെട്ടതുകൊണ്ടൊന്നും നടി ശാലുമേനോന്റെ ശനിദശ തീരുന്നില്ല. നടിക്ക് കേന്ദ്രത്തിലെ രണ്ട യുവമന്ത്രിമാരുമായി ബന്ധങ്ങളുണ്ട് എന്നാണ് പുതിയ ആരോപണം. ആലപ്പുഴയിലെ ഒരു കേന്ദ്രമന്ത്രിക്കൊപ്പം ശാലു മേനോന്‍ സ്വകാര്യ യാത്രകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ശാലുമേനോന്റെ ഗൃഹപ്രവേശന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാത്രമല്ല കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും പങ്കെടുത്തതായി തെളിവുകള്‍ ലഭിച്ചു. മനോരമ ന്യൂസാണ് ശാലുമേനോന്റെ വീട്ടില്‍ തിരുവഞ്ചൂരും കൊടിക്കുന്നേല്‍ സുരേഷും കരിക്ക് കുടിക്കുന്ന പടമാണ് ചാനലിന് ലഭിച്ചത്.

നേരത്തെ സെന്‍സര്‍ ബോര്‍ഡില്‍ ശാലു മേനോന് അംഗത്വം ലഭിച്ചതിനെ ചൊല്ലിയും വിവാദങ്ങളുണ്ടായിരുന്നു. അന്ന് തന്റെ ശിപാര്‍ശയിലാണ് ശാലുവിന് സെന്‍സര്‍ ബോര്‍ഡില്‍ അംഗത്വം കിട്ടിയതെന്ന് കൊടിക്കുന്നേല്‍ വെളിപ്പെടുത്തിയിരുന്നു.
ഇവര്‍ രണ്ടുപേരും മാത്രമല്ല മറ്റ് പ്രമുഖ നേതാക്കളും ശാലു മേനോന്റെ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സി പി എമ്മിലെയും ബി ജെ പിയിലെയും പല നേതാക്കളെയും താന്‍ അവിടെ കണ്ടിരുന്നു എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരൊക്കെയാണ് ഇവരെന്ന് മന്ത്രി ഒട്ട് വെളിപ്പെടുത്തിയിട്ടുമില്ല.












Click it and Unblock the Notifications