സോളാര്‍: സരിത തിരുവഞ്ചൂരിനെയും വിളിച്ചു
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതി സരിത എസ് നായര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഫോണില്‍ വിളിച്ചുവെന്ന് വെളിവായി. സരിത ഒരു വര്‍ഷത്തിനിടെ(2012 ജൂണ്‍ 1 മുതല്‍ 2013 ജൂണ്‍ വരെ) വിളിച്ചത് 41528 കോളുകളാണ്. ഇതില്‍ നാലു കോളുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണിലേയ്ക്കാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെയും സരിത വിളിച്ചിട്ടുണ്ട്.
2013 ജനുവരി 23, 24, 28 തീയതികളിലാണ് സരിത ആഭ്യന്തരമന്ത്രിയെ വിളിച്ചത്. 24ന് രണ്ട് വട്ടമാണ് ഇവര്‍ മന്ത്രിയെ വിളിച്ചത്. എല്ലാ കോളുകളും സെക്കന്റുകള്‍ നീളുന്നതായിരുന്നു. മന്ത്രിയെ കിട്ടാതായപ്പോഴാണ് പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിന് പരാതി നല്കാന് വേണ്ടിയാണ് വിളിച്ചതെന്നുമാണത്രെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് സരിത പറഞ്ഞത്. ഇതുകേട്ട പ്രൈവറ്റ് സെക്രട്ടരി പരാതി എഴുതി അയച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയെന്നും തിരുവഞ്ചൂരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ലക്ഷ്മിയെന്ന പേരിലാണത്രേ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചത്.

സരിത എസ് നായര്‍
ആഭ്യന്തരമന്ത്രിയെ കൂടാതെ സരിത പ്രതിപക്ഷത്തെ നിരവധി നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 860 പ്രാവശ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ ജീവനക്കാരന് ജോപ്പനെ സരിത വിളിച്ചത്.

ശാലു മേനോന്
ഓരോ ദിവസം പുറത്തുവരുന്ന തെളിവുകള്‍ ഉമ്മന്‍ചാണ്ടിയ്ക്കും വിശ്വസ്തനായ തിരുവഞ്ചൂരിനും തലവേദനയുണ്ടാക്കി കൊണ്ടിരിക്കുകയാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications