കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസിന് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം

  • By Soorya Chandran
Google Oneindia Malayalam News

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസിന് യൂറോപ്യന്‍ യൂണിയന്റെയും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും(ഐഎംഎഫ്) അന്ത്യ ശാസന. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ വലിയ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Athens protest

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുയായിരുന്നു ഗ്രീസ്. സഹായം നല്‍കുന്നതിന് രാജ്യത്ത് കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് യുറോപ്പും ഐഎംഎഫും ആവശ്യപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്ന് പെന്‍ഷന്‍ വെട്ടിക്കുറക്കല്‍, നഷ്ടത്തിലായ സര്‍ക്കാര്‍ ചാനല്‍ അടച്ചുപൂട്ടല്‍ തുടങ്ങിയ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നു. പക്ഷേ നടപടികള്‍ സാധാരണക്കാരെ മാത്രം ലക്ഷ്യം വെക്കുന്നതാണെന്നാരോപിച്ച് ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങി.

പൊതുമേഖലയില്‍ ഗ്രീസ് കൊണ്ടുന്ന സാമ്പത്തിക അച്ചടക്ക നടപടികളില്‍ തൃപ്തരല്ലെന്നാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. കരാര്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ മൂന്ന് ദിവസത്തിനകം നടപ്പിലാക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം.

അടുത്ത ഓഗസ്‌റ്റോടെ ഗ്രീസിന് 2.2 ബില്ല്യണ്‍ യൂറോ കൂടി ആവശ്യമാണ്. നിലവില്‍ 248 ബില്ല്യണ്‍ യൂറോയുടെ സാമ്പത്തിക രക്ഷാ പദ്ധതിയാണ് ഐഎംഎഫ് ഗ്രീസിനായി പ്രഖ്യാപിച്ചിട്ടുള്ളത്. സാമ്പത്തിക നിയന്ത്രണങ്ങല്‍ പാലിച്ചില്ലെങ്കില്‍ ഈ സഹായങ്ങളൊന്നും ലഭിക്കില്ല.

English summary
Greece has three days to reassure Europe and the IMF that it can deliver on conditions attached to its bailout in order to receive its next tranche of aid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X