ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധപദവിയിലേക്ക്
വത്തിക്കാന്‍ സിറ്റി: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധരുടെ പട്ടികയിലേക്ക് .മാര്‍പ്പാപ്പയെ വിശുദ്ധ പദവിലേക്ക് ഉയര്‍ത്തുന്നതിന്റെ അന്തിമ നടപടികള്‍ വത്തിക്കാനില്‍ പുരോഗമിക്കുന്നു. കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും അടങ്ങുന്ന സമിതി മാര്‍പ്പാപ്പയുടെ വിശുദ്ധപദവിക്ക് അംഗീകാരം നല്‍കി. ഇനി ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പ് കൂടി ലഭിച്ചാല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ചടങ്ങുകള്‍ 2013 ഡിസംബര്‍ എട്ടിന് ആയിരിക്കാനാണ് സാധ്യത.

2005 നാണ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ കാലം ചെയ്തത്. ഫ്രഞ്ച് കന്യാസത്രീയുടെ പാര്‍ക്കിന്‍സണ്‍രോഗം മാറ്റിയതോടെ മാര്‍പ്പാപ്പയുടെ ആദ്യ അദ്ഭുത വൃത്തി ലോകം അംഗീകരിച്ചു. ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ രണ്ടാമത്തെ അദ്ഭുത പ്രവര്‍ത്തിക്ക് 2013 ജൂലൈ രണ്ടിന് ചേര്‍ന്ന കമ്മീഷന്‍ അംഗീകാരം നല്‍കി. കോസ്റ്ററിക്കന്‍ വനിതയുടെ രോഗ ശാന്തിയാണ് അദ്ഭുത വൃത്തിയായി അംഗീകരിക്കപ്പെട്ടത്. 1978 മുതല്‍ 2005 വരെ പാപ്പയായിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്‌ക്കൊപ്പം ജോണ്‍ 23 മന്‍ മാര്‍പ്പാപ്പയെയും വിശുദ്ധപട്ടികയിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.1963 ലാണ് അദ്ദേഹം കാലം ചെയ്തത്. ഇന്ത്യന്‍ ജനത ഉറ്റ് നോക്കിയ വിശുദ്ധ പ്രഖ്യാപനമായിരുന്നു അല്‍ഫോണ്‍സാമ്മയുടേത്. 2008 ഒക്ടോബര്‍ മാസം 12 -0ം തീയതി ബനഡിക്ട് പതിനാറമന്‍ മാര്‍പ്പാപ്പ അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യം വിശുദ്ധയായി പ്രഖ്യാപിക്കുന്ന വനിതയാണ് അല്‍ഫോണ്‍സാമ്മ.












Click it and Unblock the Notifications