കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ഭൂചലനം: 22 മരണം

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത: വടക്കുപടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ ജൂലൈയ് രണ്ടിനുണ്ടായ ഭൂചലനത്തില്‍ 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 200 ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റു.

Indonesia Quake

റിക്റ്റര്‍ സ്‌കെയിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഭൂചലനം. ദുരന്തത്തില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന പള്ളിക്കടിയില്‍ 14 കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍. 5.2, 5.3 തീവ്രതകളില്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാാറിലായതും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടതും രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സുമാത്ര ദ്വീപിലെ ആച്ചെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ബെനര്‍ മറിയയിലും സെന്‍ട്രല്‍ ആച്ചെയിലുമാണ് ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങള്‍. ഇവിടെ മണ്ണിടിഞ്ഞ് റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് വീട് വിട്ട് ഇറങ്ങി ഓടിയവര്‍ തിരിച്ചത്താന്‍ ഭയപ്പെട്ടിരിക്കുകയാണ്. ഇനിയും തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍.

2004 ല്‍ സുമാത്രയില്‍ ഉണ്ടായ ഭൂമികുലുക്കത്തെ തുടര്‍ന്നാണ് സുനാമിയുണ്ടായത്. അന്ന് 9.1 തീവ്രതയിലാണ് ഭൂമികുലുങ്ങിയത്. 14 രാഷ്ട്രങ്ങളിലായി രണ്ട് ലക്ഷത്തി മുപ്പതിനായിരം പേരാണ് 2004 ലെ സുനാമിയില്‍ മരിച്ചത്.
പസഫിക് മേഖലയിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാ പ്രദേശമാണ് ഇന്തോനേഷ്യ.

English summary
A 6.1-magnitude earthquake shook northwestern Indonesia on Tuesday, killing 22 people, injuring more than 200 and damaging thousands of homes, authorities said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X