ബാംഗ്ലൂരില്‍, ഉറുദു എഡിറ്ററെ കൊലപ്പെടുത്തി

ശിവാജി നഗറിലെ ബാംബു ബസാര്‍ സ്വദേശിയാണ്. രാവിലെ 7.30ഓടെ ഓഫീസിലേക്ക് പുറപ്പെട്ട ഷംസുല്‍ മരിച്ചതായി വാര്‍ത്ത പുറത്തുവന്നത് 10.45ഓടെയാണ്. കഴുത്തില്‍ മാരകമായി മുറിവേറ്റ നിലയില്‍ ഓഫിസിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററാണ് മൃതദേഹം ആദ്യം കണ്ടത്.
കൊലപാതകത്തിനു കാരണം തീര്‍ത്തും അവ്യക്തമാണ്. ഓഫിസിലുണ്ടായിരുന്ന ചെറിയ സേഫ് തുറന്നുകിടക്കുകയാണ്-അഡീഷണല്‍ കമ്മീഷണര്‍(ലോ ആന്റ് ഓര്‍ഡര്‍) കമല്‍ പാന്ത് അറിയിച്ചു.
ആര്‍എസ്എസിനു ബദലായ മുസ്ലീം നൗജവാന്‍ കമ്മിറ്റിയുണ്ടാക്കി കൊണ്ടായിരുന്നു പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. അടിയന്തിരാവസ്ഥ കാലത്ത് 18 മാസത്തോളം ജയിലില്‍ കിടന്നിട്ടുണ്ട്.
അല്‍ ഖുദ്‌സ് എന്ന ഉറുദുമാസികയാണ് ആദ്യം തുടങ്ങിയത്. പലിശയില്ലാതെ പണം കൊടുക്കുന്ന അല്‍ ഖുദ്‌സ് മൈനോരിറ്റീസ് ക്രെഡിറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയും രൂപീകരിച്ചിരുന്നു.
നഗരത്തിലെ അമര്‍നാഥ് കോപ്പറേറ്റീവ് ബാങ്കിനെതിരേ എഴുതിയ ചില ലേഖനങ്ങളുടെ പേരില്‍ ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. റസിയ ബീഗമാണ് ഭാര്യ. ഇവര്‍ക്ക് കുട്ടികളില്ല.












Click it and Unblock the Notifications