ദില്ലിയില്‍ വനിതാ സബ് ഇന്‍സ്‌പെക്ടറെ പീഡിപ്പിച്ചു

ആറോളം പേരാണ് വനിതാ സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ചത്. ബൈക്കിലെത്തി കമന്റടിച്ച ചെറുപ്പക്കാരെ എതിര്‍ത്തതിനാണ് സബ് ഇന്‍സ്‌പെക്ടറെ അപമാനിച്ചത്. അക്രമികളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കോലപാതകശ്രമത്തിനും പീഡനശ്രമത്തിനും പോലീസ് കേസെടുത്തു. പരിക്കേറ്റ വനിതാ പോലീസ് ഇന്‍സ്‌പെക്ടറെ ബാത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഗം വിഹാര്‍ സ്വദേശിനിയായ പോലീസ് ഉദ്യോഗസ്ഥയ്ക്ക് തെക്കന്‍ ദില്ലിയിലെ സ്‌റ്റേഷനിലാണ് ഡ്യൂട്ടി. ജോലിക്ക് ശേഷം ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് രണ്ട് പേര്‍ ബൈക്കിലെത്തി ഇവരോട് അപമര്യാദയായി പെരുമാറിയത്. ഇവരോട് കയര്‍ക്കുകയും പോലീസില്‍ അറിയിക്കുമെന്ന് പേടിപ്പിക്കുകയും ചെയ്തത്രെ. എന്നാല്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വലിച്ചെറിഞ്ഞ് വനിതാ പോലീസ് ഇന്‍സ്‌പെക്ടറെ പീഡിപിക്കാന്‍ ശ്രമിക്കുകയായിരുന്നു ചെറുപ്പക്കാര്‍.
ഇതിലൊരാള്‍ ഓടിപ്പോയി കൂട്ടുകാരെയും കൂട്ടി ആയുധങ്ങളുമായി തിരിച്ചെത്തി. സംഭവം കണ്ട അയല്‍വാസിയാണ് വനിതാ പോലീസ് ഇന്‍സ്‌പെക്ടറെ രക്ഷിച്ചത്. പോലീസില്‍ പരാതിപ്പെട്ട ഇയാള്‍ വനിതാ എസ് എഐയുടെ വീട്ടിലും വിവരം അറിയിച്ചു. രാത്രി ഒമ്പതരയോടെയാണ് സംഭവം. നേരത്തെയും രണ്ട് തവണ ദില്ലിയില്‍ വനിതാ പോലീസുകാര്‍ക്കെതിരെ പീഡനശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications