ജോപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലെ മുന്‍ അംഗവുമായ ടെന്നി ജോപ്പന് കോടതി ജാമ്യം അനുവദിച്ചില്ല. പത്തനംതിട്ട ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജോപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ രണ്ട് ദിവസമായി ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു.
ജോപ്പനെതിരെ ശക്തമായ തെളിവുകളുണ്ട് എന്നായിരുന്നു പ്രോസിക്യൂഷന് വാദം. മറ്റ് കേസുകളിലും അന്വേഷണം നടക്കുന്നഘട്ടത്തില്‍ ജോപ്പന് ജാമ്യം നല്കിയാല് അത് അന്വേഷണത്തെ ബാധിയ്ക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഹര്‍ജിയില്‍ ജോപ്പന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. .
സരിത എസ് നായരുമായി ചേര്‍ന്ന് കോന്നി സ്വദേശി ശ്രീധരന് നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതാണ് ജോപ്പനെതിരെയുളള കേസ്. സോളാര്‍ അഴിമതിക്കേസില്‍ പങ്കാളിയായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ജോപ്പന് അറസ്റ്റ് ചെയ്യപ്പെട്ടത്. പത്തനംതിട്ട കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന് നായരുടെ പരാതിയെ തുടര്‍ന്നാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications