കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി

  • By Lakshmi
Google Oneindia Malayalam News

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗവുമായ ടെന്നി ജോപ്പന് കോടതി ജാമ്യം അനുവദിച്ചില്ല. പത്തനംതിട്ട ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജോപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ രണ്ട് ദിവസമായി ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുകയായിരുന്നു.

ജോപ്പനെതിരെ ശക്തമായ തെളിവുകളുണ്ട് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മറ്റ് കേസുകളിലും അന്വേഷണം നടക്കുന്നഘട്ടത്തില്‍ ജോപ്പന് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിയ്ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഹര്‍ജിയില്‍ ജോപ്പന്റെ പേര് പരാമര്ശിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ജാമ്യം നല്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. .

സരിത എസ് നായരുമായി ചേര്‍ന്ന് കോന്നി സ്വദേശി ശ്രീധരന്‍ നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതാണ് ജോപ്പനെതിരെയുളള കേസ്. സോളാര്‍ അഴിമതിക്കേസില്‍ പങ്കാളിയായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ജോപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പത്തനംതിട്ട കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്.

English summary
Pathanamthitta first class judicial Magistrate court rejected bail plea filed by Tenny Joppan, the third accused of solar scam,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X