Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത വിളിച്ച കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറഞ്ഞപോലെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കാര്യം. സരിത വിളിക്കാത്തവരില്ല കോണ്‍ഗ്രസില്‍ എന്ന സ്ഥിതിയിലേക്ക് മാറിയപോലെയാണ് സ്ഥിതി.

കെ പി സി സി പ്രസിഡണ്ട് മുതല്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും യുവ എം എല്‍ എ വരെ നീളുന്നു സരിത നായര്‍ ബന്ധം പുലര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ നിര. ആദ്യമൊക്കെ തിരുത്താനും നിഷേധിക്കാനും ശ്രമിച്ച നേതാക്കള്‍ പലരും ഇപ്പോള്‍ സരിത വിളിച്ചു എന്ന കാര്യം നിഷേധിക്കുന്നില്ല എന്നതാണ് രസകരമായ കാര്യം.

വിളിച്ചുകാണും, ജനപ്രതിനിധികളായ പലരും വിളിക്കുന്നുണ്ട്. എന്നാല്‍ ഞാനാരെയും വിളിച്ചിട്ടില്ല എന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നീട് തിരുത്തി. ചിലപ്പോള്‍ അങ്ങോട്ടും വിളിച്ചുകാണും, മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിച്ചു എന്നൊക്കെയാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.

മനോരമ ന്യൂസ് ചാനലാണ് സരിത ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പുറത്തുവിട്ടത്. ആഭ്യന്തരവകുപ്പിന്റെ കയ്യിലുള്ള വിവരങ്ങള്‍ ചോര്‍ന്നത് ഗ്രൂപ്പുവഴക്ക് മൂലമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍. സോളാര്‍ തട്ടിപ്പ് നായിക സരിത നായര്‍ ഫോണില്‍ വിളിച്ചു സംസാരിച്ചതായി പുറത്തുവന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരൊക്കെയെന്ന് നോക്കൂ.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടാണ് സരിത പ്രശസ്തയായത്. എന്നാല്‍ തനിക്ക് ഫോണില്ല, താനാരേയും വിളിച്ചിട്ടില്ല എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വിളിച്ചുകാണും, ജനപ്രതിനിധികളായ പലരും വിളിക്കുന്നുണ്ട്. എന്നാല്‍ ഞാനാരെയും വിളിച്ചിട്ടില്ല എന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നീട് അത് തിരുത്തി. ചിലപ്പോള്‍ അങ്ങോട്ടും വിളിച്ചുകാണും, മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിച്ചു എന്നൊക്കെയാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. മെയ് 23 നാണ് മന്ത്രിയുടെ ഫോണില്‍ സരിതയെ വിളിച്ചത്.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

ആരൊക്കെ വിളിച്ചു എന്നറിയില്ല, പലരും വിളിക്കുന്നുണ്ട് എന്നാണ് ചെന്നിത്തലയുടെ വിശദീകരണം. എന്തായാലും സരിതയുടെ കോള്‍ ലിസ്റ്റില്‍ ചെന്നിത്തലയുടെ പേരുമുണ്ടെന്നാണ് വിവരം.

അടൂര്‍ പ്രകാശ്

അടൂര്‍ പ്രകാശ്

സരിതാ നായരെ താന്‍ വിളിച്ചത് മറിയാമ്മ എന്ന അദ്ധ്യാപികയുടെ പരാതി പരിഹരിക്കാന്‍ വേണ്ടിയാണ് എന്നാണ് മന്ത്രി അടൂര്‍ പ്രകാശ് പറയുന്നത്.

എ പി അനില്‍കുമാര്‍

എ പി അനില്‍കുമാര്‍

മലപ്പുറത്തെ ഓഫീസ് ഉദ്ഘാടനത്തിന്റെ കാര്യം പറയാന്‍ വേണ്ടിയാണത്രെ മന്ത്രി എ പി അനില്‍കുമാറിനെ സരിത വിളിച്ചത്. സരിത നായര്‍ വിളിച്ച കാര്യം മന്ത്രി സമ്മതിക്കുന്നുണ്ട്.

ഹൈബി ഈഡന്‍

ഹൈബി ഈഡന്‍

എം എല്‍ എ ഹൈബി ഈഡനും സരിത എസ് നായരെ വിളിച്ചവരുടെ പട്ടികയിലുണ്ട്. പണം നിക്ഷേപിച്ചവര്‍ക്ക് വേണ്ടി താന്‍ സരിതയെ വിൡച്ചു എന്നാണ് ഹൈബി വിശദീകരിക്കുന്നത്. 17 തവണ ഇവര്‍ തമ്മില്‍ സംസാരിച്ചു

കെ സി വേണുഗോപാല്‍

കെ സി വേണുഗോപാല്‍

കേന്ദ്രമന്ത്രി കെ സി വേണുഗോപാലും സരിത എസ് നായരെ വിളിച്ചവരുടെ പട്ടികയിലുണ്ട്. പലതവണ സരിതയുടെ കോളുകള്‍ സ്വീകരിച്ച കെ സി ഒരിക്കല്‍ മാത്രമാണ് സരിതയെ തിരിച്ചുവിളിച്ചത്.

എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ

എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ

ജൂണ്‍ മൂന്നിനാണ് അബ്ദുള്ളക്കുട്ടിയും സരിതയും ഫോണില്‍ ബന്ധപ്പെട്ടത്. അബ്ദുള്ളക്കുട്ടി സരിതയ്ക്ക് എസ് എം എസും അയച്ചിരുന്നത്രെ

ഗണേഷ് കുമാര്‍

ഗണേഷ് കുമാര്‍

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ഗണേഷ് കുമാറുമായി 33 തവണ സരിത എസ് നായര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോന്‍സ് ജോസഫ്

മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മോന്‍സ് ജോസഫിനെ 107 തവണയാണത്രെ സരിത നായര്‍ വിളിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+